ശൂരനാട് വാഹന പരിശോധനയ്ക്കിടെ എംഡിഎംഎ യുമായി മൂന്ന് യുവാക്കൾ പിടിയിൽ

Advertisement

ശാസ്താംകോട്ട .ശൂരനാട് പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ എംഡിഎംഎ യുമായി മൂന്ന് യുവാക്കൾ പിടിയിൽ.കൊല്ലം രണ്ടാംകുറ്റി കരിങ്കുളം അനന്തു ഭവനത്തിൽ അനന്തു(23),പെരിനാട് പാമ്പാലിൽ മനു രാജ് (25),പെരിനാട് പാമ്പാലിൽ
അയന്തി കോളനിയിൽ ബിനി രാജ് (26) എന്നിവരാണ് പിടിയിലായത്.ഇവരിൽ നിന്നും 1.6 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.ബാംഗ്ലൂരിൽ നിന്നും എത്തിക്കുന്ന എംഡിഎംഎ
കൊല്ലം മിയ്യണ്ണൂരിൽ ശേഖരിച്ച ശേഷം ചെറുകിട കച്ചവടക്കാർക്ക് നൽകാനായി ഒമ്നി വാനിൽ കൊണ്ടു വരവേ ശൂരനാട് കൊണ്ടിയിൽ മുക്കിൽ വച്ചാണ് പ്രതികൾ പിടിയിലായത്.വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Advertisement