ജോലി ചെയ്ത കമ്പനിയെ കുറിച്ചുള്ള യുവതിയുടെ സത്യസന്ധമായ ലിങ്ക്ഡ് ഇൻ പ്രൊഫൈൽ വൈറൽ!

പുതിയ ജോലി സ്ഥലത്തേക്ക് മാറുമ്പോൾ കമ്പനികൾ മുന്നോട്ട് വയ്ക്കുന്ന പുതിയ ജോലിയെ കുറിച്ച് കൂടുതൽ അറിയാൻ എല്ലാവർക്കും ആഗ്രഹമുണ്ടാകും. അതോടൊപ്പം തങ്ങൾ നല്ലൊരു തൊഴിൽ സംസ്കാരമുള്ള കമ്പനിയിലേക്കാണ് പോകുന്നതെന്ന് ഉറപ്പുവരുത്തുകയും ചെയ്യാം. പക്ഷേ, എത്രയൊക്കെ ശ്രദ്ധിച്ചാലും പലരും ആഗ്രഹിക്കാത്ത തരത്തിലുള്ള ജോലിയിലേക്ക് കയറാൻ നിർബന്ധിക്കപ്പെടും. എന്നാൽ, ഇത്തരം കാര്യങ്ങൾ പലരും അംഗീകരിച്ച് തരില്ലെന്നതാണ് യാഥാർത്ഥ്യം.

എന്നാൽ, ബെംഗളൂരുവിൽ ജോലി ചെയ്യുന്ന ഒരു യുവതി, കമ്പനിയിലെ തൻറെ പ്രൊഫഷണൽ അനുഭവം സത്യസന്ധമായി ലിങ്ക്ഡ് ഇന്നിൽ ലിസ്റ്റ് ചെയ്തതിന് പിന്നാലെ അവരുടെ കുറിപ്പ് വൈറലായി. ബംഗളൂരു സ്വദേശിയായ ശിഖ ഗുപ്ത തൻറെ ലിങ്ക്ഡ് ഇന്നിൽ ഒരു കമ്പനിയുമായുള്ള തൻറെ സത്യസന്ധമായ പ്രൊഫഷണൽ അനുഭവം പങ്കുവയ്ക്കുകയായിരുന്നു.

വിബിൻ ബാബുരാജൻ എന്ന് ട്വിറ്റർ ഉപയോക്താവ് ഗുപ്തയുടെ ഈ ലിങ്ക്ഡ് ഇൻ പ്രൊഫൈലിൻറെ ഒരു സ്നാപ്പ്ഷോട്ട് ‘മൗലികമായ നിഷ്ക്കളങ്കത’ എന്ന കുറിപ്പോടെ ട്വിറ്ററിൽ പങ്കുവച്ചതിന് പിന്നാലെയാണ് കുറിപ്പ് വൈറലായത്. ഗുപ്ത പങ്കുവെച്ച ഒരു അനുഭവത്തിൽ അവൾ എഴുതി, “ഒരു തെറ്റ് ചെയ്തു. സാഹചര്യം ഉറപ്പാക്കാൻ ഒരു വർഷം നൽകി. നീങ്ങി.” ജൂലൈ 15 നാണ് ഈ സ്നാപ്പ് ഷോട്ട് പങ്കുവയ്ക്കപ്പെട്ടത്. ഇതിനകം ഒരു ലക്ഷത്തി മുപ്പത്തിമൂവായിരത്തിലേറെ പേർ കുറിപ്പ് വായിച്ചു. നിരവധി പേർ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താനെത്തി. എന്തിന് ശിഖ ഗുപ്ത നിലവിൽ ജോലി ചെയ്യുന്ന ബ്ലിസ്‌ക്ലബിൻറെ സ്ഥാപകനും സിഇഒയും ഈ ട്വീറ്റ് ശ്രദ്ധിക്കുകയും അവരുടെ അഭിപ്രായം പങ്കുവയ്ക്കുകയും ചെയ്തു. അവൾ എഴുതി, “നിങ്ങളുടെ ക്രിയേറ്റീവ് ഹെഡ് വൈറൽ പോസ്റ്റുകൾ ഉണ്ടാക്കുക മാത്രമല്ല, സ്വയം ഒരു വൈറൽ പ്രതിഭാസമാകുന്നു. “എനിക്കും ഒരു കമ്പനിക്ക് വേണ്ടി ഇതുപോലെ എഴുതണം.” മറ്റൊരാൾ കുറിച്ചു.

Advertisement