പ്രളയം, ഡെല്‍ഹി മുങ്ങിപൊങ്ങുന്നു വിഡിയോ

Advertisement

ന്യൂഡെല്‍ഹി.യമുനയിൽ ജലനിരപ്പ് നേരിയ തോതിൽ കുറയുമ്പോഴും ഡൽഹി അതീവ ജാഗ്രതയിൽ.പ്രളയത്തിൽ 3 കുട്ടികൾ മുങ്ങി മരിച്ചു. ചെങ്കോട്ട, രാജ് ഘട്ട്, സുപ്രിം കോടതി അടക്കം ഡൽഹിയുടെ പ്രധാന ഭാഗങ്ങളിൽ വെള്ളം എത്തി.ഡൽഹിയിൽ പലയിടത്തും ജലവിതരണം നിലച്ചു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രളയബാധിത മേഖലകൾ സന്ദർശിച്ചു.

വടക്കു കിഴക്കൻ ഡൽഹിയിലെ മുകുന്ദ് പൂരിൽ വെള്ളക്കെട്ടിൽ നീന്താൻ ഇറങ്ങിയ 3 കുട്ടികൾ ആണ് മുങ്ങി മരിച്ചത്.

പോലീസ് ഉദ്യോഗസ്ഥർ രക്ഷിക്കാൻ ഇറങ്ങിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല മൂന്നുപേരുടെയും അദ്ദേഹം കണ്ടെത്തി.ജലനിരപ്പ് അല്പം താഴ്ന്നു എങ്കിലും അപകടനിലക്ക് മുകളിൽ ആണ് യമുനനദി ഇപ്പോഴും ഒഴുകുന്നത്.ചെങ്കോട്ട, കശ്മീരി ഗേറ്റ്, സിവില്‍ ലെയ്ന്‍സ് തുടങ്ങിയ പ്രദേശങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലാണ്.രാജ്ഘട്ടിൽ പ്രധാന ഗെയ്റ്റിന് സമീപം ഒരാൾ പൊക്കത്തിൽ വെള്ളം കയറി.

പ്രളയത്തെ തുടർന്ന് ITO അടക്കം ഡൽഹിയിലെ പ്രധാന റോഡുകൾ അടച്ചു.വെള്ളം കയറിയതോടെ ജലശുദ്ധീകരണ പ്ലാന്റ്റുകൾ അടക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയതോടെ ഡൽഹിയിലെ കുടിവെള്ള വിതരണം തടസ്സപ്പെട്ടു.

മുഖ്യമന്ത്രി അരവിന്ദ്, കേജ്രിവാൾ, മന്ത്രിമാരായ അതിഷി, സൗരബ് ഭരധ്വാജ് എന്നിവർ പ്രളയബാധിത മേഖല സന്ദർശിച്ചു.ഉദ്യോഗസ്ഥർ മന്ത്രി മാരുടെ നിർദ്ദേശങ്ങൾ അനുസരിക്കാത്തതാണ് , സ്ഥിതി ഗതികൾ മോശമാകാൻ കാരണമെന്ന് സൗരബ് ഭരദ്വാജ് കുറ്റപ്പെടുത്തി. യമുനാ തീരത്തു താമസിക്കുന്ന 24,000 ത്തോളം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.ലാൽക്കിലാ ക്യാമ്പിൽ കുടുങ്ങിയ 100 ഓളം സിഐഎസ്എഫ് ജവാൻ മാരെ ക്യാമ്പിൽ നിന്നും മാറ്റി.

Advertisement