ഡിഫൻസ് അക്വിസിഷൻ കൗൺസിലിന്റെ (ഡിഎസി) യോഗം ഫ്രാൻസുമായുള്ള മൂന്ന് ഉടമ്പടി ശുപാർശകൾ അംഗീകരിച്ചു

Advertisement

ന്യൂഡെല്‍ഹി.പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാൻസ് സന്ദർശനം നടത്തുന്നതിനിടെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിലിന്റെ (ഡിഎസി) യോഗം ഫ്രാൻസുമായുള്ള മൂന്ന് ഉടമ്പടി ശുപാർശകൾ അംഗീകരിച്ചു.

ഗവണ്മെന്റുകൾ തമ്മിലുള്ള ഉടമ്പടി അടിസ്ഥാനമാക്കി 26 റഫാൽ മറൈൻ വിമാനങ്ങളും അനുബന്ധ ഉപകരണങ്ങൾ, ആയുധങ്ങൾ, സിമുലേറ്റർ, സ്പെയറുകൾ, രേഖകൾ, നാവിക പരിശീലനം, ലോജിസ്റ്റിക് പിന്തുണ എന്നിവ ഫ്രഞ്ച് ഗവൺമെന്റിൽ നിന്ന് ലഭ്യമാക്കാൻ ഉള്ള നടപടികൾ പൂർത്തി ആക്കാൻ ആണ് ഡിഎസി യോഗം അംഗീകാരംനൽകിയത്.

മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡ് (എംഡിഎൽ) നിർമ്മിക്കുന്ന മൂന്ന് സ്കോർപീൻ അന്തർവാഹിനികൾ വാങ്ങുന്നതിനും ഡിഎസി അംഗീകാരം നൽകി .എല്ലാ വിഭാഗത്തിലുള്ള മൂലധന സമ്പാദന പ്രവർത്തനത്തിലും ആവശ്യമുള്ള തദ്ദേശീയമായ ഉള്ളടക്കം നേടുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ രൂപീകരിക്കാനുള്ള ശുപാർശയും ഡി എ സി അംഗീകരിച്ചു.

Advertisement