എൻസിപി പിളർപ്പും, സഭാ സമ്മേളനവും: പ്രതിപക്ഷ പാർട്ടികളുടെ രണ്ടാമത്തെ യോഗം മാറ്റി

Advertisement

ബംഗ്ലൂരു:
പ്രതിപക്ഷ പാർട്ടികളുടെ രണ്ടാമത്തെ വിശാല യോഗം മാറ്റിവെച്ചു. ബംഗളൂരുവിൽ ജൂലൈ 13, 14 തീയതികളിൽ നടക്കേണ്ടിയിരുന്ന യോഗമാണ് മാറ്റിയത്. വിവിധ നിയമസഭാ സമ്മേളനങ്ങളും പാർലമെന്റ് വർഷകാല സമ്മേളനവും നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് യോഗം മാറ്റിയതെന്ന് ജെഡിയു വക്താവ് കെസി ത്യാഗി അറിയിച്ചു. 

ജൂലൈ 20 മുതൽ ആഗസ്റ്റ് 20 വരെയാണ് പാർലമെന്റിന്റെ വർഷകാല സമ്മേളനം. ബിഹാർ നിയമസഭാ സമ്മേളനം ജൂലൈ 10 മുതൽ 14 വരെ നടക്കും. കർണാടക നിയമസഭാ സമ്മേളനം ജൂലൈ 3 മുതൽ 14 വരെ നടക്കും. ഈ സാഹചര്യത്തിലാണ് ബംഗളൂരുവിൽ നടക്കേണ്ട യോഗം മാറ്റിവെച്ചത്. 

എൻസിപിയിലെ പിളർപ്പും യോഗം മാറ്റിവെക്കാൻ കാരണമായിട്ടുണ്ടെന്നാണ് വിവരം. ശരദ് പവാറാണ് നേരത്തെ രണ്ടാമത്തെ യോഗത്തിന്റെ തീയതിയും സ്ഥലവും പ്രഖ്യാപിച്ചത്. ജൂൺ 23ന് പട്‌നയിലാണ് പ്രതിപക്ഷ പാർട്ടികളുടെ ആദ്യ യോഗം ചേർന്നത്.

Advertisement