മുംബൈയിൽ ഓട്ടോറിക്ഷയിൽ വെച്ച് യുവാവ് കാമുകിയെ കഴുത്തറുത്ത് കൊന്നു

Advertisement

മുംബൈ: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ 30കാരിയെ കാമുകൻ കഴുത്തറുത്ത് കൊന്നു. മുംബൈ സാകി നാകയിലാണ് സംഭവം. ദീപക് ബോർസ് എന്നയാളാണ് പോലീസ് പിടിയിലായത്. ചാന്ദിവാലി സംഘർഷ് നഗർ സ്വദേശിനി പഞ്ചശീല ജംദാറാണ് കൊല്ലപ്പെട്ടത്

രണ്ട് പേരും ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നതിനിടെ വാക്കുതർക്കമുണ്ടാകുകയും ദീപക് മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കാമുകിയുടെ കഴുത്തറുത്ത ശേഷം ഓടിരക്ഷപ്പെടുകയുമായിരുന്നു. ഇതേ ആയുധമുപയോഗിച്ച് പ്രതി ആത്മഹത്യാശ്രമവും നടത്തിയിരുന്നു.

Advertisement