കല്യാണ വേഷത്തില്‍ വധു സ്‌കൂട്ടര്‍ ഓടിച്ച് വിവാഹ പന്തലിലേക്ക്…. പക്ഷേ പണി പാളി

Advertisement

കല്യാണ വേഷത്തില്‍ വധു സ്‌കൂട്ടര്‍ ഓടിച്ച് വിവാഹ പന്തലിലേക്ക് ഒറ്റയ്‌ക്കെത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. എന്നാല്‍ ഹെല്‍മറ്റ് ധരിക്കാന്‍ മറന്നുപോയതോടെ പണിപാളി..
തിരക്കേറിയ റോഡിലൂടെ വിവാഹ വസ്ത്രത്തില്‍ സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്ന യുവതിയില്‍ നിന്നാണ് വിഡിയോ തുടങ്ങുന്നത്. വളരെ വേഗത്തിലാണ് ഹെല്‍മറ്റില്ലാതെ യുവതി വാഹനം ഓടിക്കുന്നത്. വിഡിയോയുടെ രണ്ടാംഭാഗത്തില്‍ 6000 രൂപ പിഴ ചുമത്തിയിട്ടുള്ള ചലാനാണ് കാണിക്കുന്നത്.
ഡല്‍ഹി പൊലീസ് പങ്കുവച്ച വിഡിയോ നിരവധി പേരാണ് കണ്ടത്. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് യുവതിയുടെ വിഡിയോ സമൂഹ മാധ്യമത്തില്‍ പങ്കുവച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ട പൊലീസ് നടപടിയെടുക്കുകയായിരുന്നു. ഹെല്‍മറ്റില്ലാതെ വാഹനം ഓടിച്ചതിന് 1000 രൂപയും ലൈസന്‍സ് ഇല്ലാത്തതിന് 5000 രൂപയുമാണ് പിഴ ചുമത്തിയത്.
ഒരു ഹിന്ദി ഗാനത്തിന്റെ അകമ്പടിയിലാണ് യുവതി വാഹനം ഓടിച്ചത്. ‘ഒരു റീലിനായി ഇങ്ങനെ പോകുന്നത് സുരക്ഷയെ ആശങ്കപ്പെടുത്തുന്നു’ എന്ന കുറിപ്പോടെയാണ് ഡല്‍ഹി പൊലീസ് വിഡിയോ പങ്കുവച്ചത്.

Advertisement