പ്രണയ നൈരാശ്യം,പെണ്‍കുട്ടിയെയും പിതാവിനെയും വെടിവച്ച ശേഷം പോലീസുകാരന്‍ ജീവനൊടുക്കി

Advertisement

ഭോപ്പാല. മധ്യപ്രദേശില്‍ പെണ്‍കുട്ടിയെയും പിതാവിനെയും വെടിവച്ച ശേഷം പോലീസുകാരന്‍ ജീവനൊടുക്കി.

ഷാജാപൂര്‍ ജില്ലയിലാണ് സംഭവം. പ്രണയനൈരാശ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. വെടിയേറ്റ പെണ്‍കുട്ടിയുടെ പിതാവ് കൊല്ലപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി ചികിത്സയിലാണ്.

ബെരാച്ച്‌ പോലീസ് സ്റ്റേഷന്‍ പരിധിക്ക് കീഴിലുള്ള മാലിഖേഡി ഗ്രാമത്തില്‍ തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. ബെരാച്ച്‌ സ്റ്റേഷനിലെ കോണ്‍സ്റ്റബിളായ സുഭാഷ് ഖരാദിയാണ് ആക്രമണത്തിന് പിന്നില്‍. പ്രണയം നിരസിച്ച പെണ്‍കുട്ടിയെ സുഭാഷ് വെടിവച്ചു. തടയാന്‍ ശ്രമിച്ചപ്പോഴാണ് പിതാവിനും വെടിയേറ്റത്.
ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ഇപ്പോള്‍ ആശുപത്രിയിലാണ്. ആക്രമണത്തിന് ശേഷം കോണ്‍സ്റ്റബിള്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കുകയായിരുന്നു.

Advertisement