കേരള സ്റ്റോറി കണ്ടതോടെ സംശയമായി, കാമുകനെതിരെ പീഡന പരാതിയുമായി യുവതി

ഇൻഡോർ. സുദിപ്‌തോ സെൻ സംവിധാനം ചെയ്ത ‘ദി കേരള സ്‌റ്റോറി’യുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ കാമുകനെതിരെ പീഡന പരാതിയുമായി യുവതി രംഗത്തെത്തി.

മദ്ധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. യുവാവ് മതം മാറാൻ നിര്‍ബന്ധിച്ചെന്നും യുവതി ആരോപിച്ചു.

‘ദി കേരള സ്റ്റോറി’ കണ്ടതിന് പിന്നാലെയാണ് യുവതിയും കാമുകനും തമ്മില്‍ തര്‍ക്കമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. ‘പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രണയത്തിലായതിന് പിന്നാലെ യുവാവിനൊപ്പമായിരുന്നു ഇരുപത്തിമൂന്നുകാരി താമസിച്ചിരുന്നത്. ഇതിനിടെ മതം മാറാൻ ഇയാള്‍ സമ്മര്‍ദം ചെലുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.’- പൊലീസ് വ്യക്തമാക്കി.

‘യുവതിയും കാമുകനും അടുത്തിടെയാണ് ദി കേരള സ്റ്റോറി കണ്ടത്. ഇതിലെ കഥയെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമായി. മേയ് പത്തൊൻപതിനാണ് യുവതി പരാതിയുമായി സ്റ്റേഷനിലെത്തിയത്. പ്ലസ്ടു മാത്രമാണ് യുവാവിന്റെ വിദ്യാഭ്യാസ യോഗ്യത, ജോലിയൊന്നും ഇല്ല. എന്നാല്‍ വിദ്യാസമ്ബന്നയായ യുവതി ഒരു സ്വകാര്യ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. നാല് വര്‍ഷം മുമ്ബാണ് ഇരുവരും തമ്മില്‍ പരിചയപ്പെട്ടത്. സംഭവത്തെക്കുറിച്ച്‌ വിശദമായി അന്വേഷിക്കും.’- പൊലീസ് അറിയിച്ചു.

അതേസമയം, ‘ദി കേരള സ്റ്റോറി’ ഇരുനൂറ് കോടി ക്ലബില്‍ ഇടം നേടിയിരിക്കുകയാണ്. കഴിഞ്ഞമാസമാണ് സിനിമ റിലീസ് ചെയ്തത്

Advertisement