വിവാഹ വേദിയൽ ബൈക്ക് ആവശ്യപ്പെട്ട് വരൻ, ചെരുപ്പെടുത്ത് പൊതിരെ തല്ലി വധുവിന്റെ അച്ഛൻ

Advertisement

വിവാഹ വേദിയിൽ വെച്ച് സ്ത്രീധനം ചോദിച്ചതിന് വരനെ പരസ്യമായി ചെരുപ്പ് കൊണ്ട് അടിച്ച് വധുവിന്റെ അച്ഛൻ. ഉത്തരേന്ത്യയിലാണ് സംഭവം. വിവാഹത്തിന് ശേഷം ബൈക്ക് സ്ത്രീധനമായി ചോദിച്ച വരനാണ് പണികിട്ടയത്.

സ്വന്തം കാലിൽ കിടന്ന ചെരുപ്പൂരിയാണ് വധുവിന്റെ അച്ഛൻ വരനെ പൊതിരെ തല്ലിയത്. കല്യാണ വീട്ടിലെ ഈ കാഴ്ച സോഷ്യൽമീഡിയയിൽ നിമിഷ നേരം കൊണ്ടാണ് വൈറലായത്.

ഒരു കൈ കൊണ്ട് വരന്റെ കോളറിൽ പിടിച്ചതിന് ശേഷമാണ് വധുവിന്റെ അച്ഛൻ തല്ലുന്നത്. കല്യാണത്തിനെത്തിയവരെല്ലാം കാൺകെ പരസ്യമായാണ് വരനെ അടിച്ചത്. പലരും പിടിച്ച് മാറ്റാൻ വരുന്നുണ്ടെങ്കിലും അച്ഛൻ അതൊന്നും കാര്യമാക്കുന്നില്ല. വരൻ കരയുന്നതും വിഡിയോയിൽ കാണാം.

‘സ്ത്രീധനം കൊടുക്കുക എന്ന സമ്പ്രദായം ഒഴിവാക്കാനുള്ള മികച്ച വഴിയിതാണ്’ എന്ന ക്യാപ്ഷനോടെ പങ്കുവെച്ച വിഡിയോ 10 ലക്ഷത്തിലധികം പേർ ഇതിനോടകം കണ്ടുകഴിഞ്ഞു.

Advertisement