ബാലരാമപുരത്ത് ബൈക്കിലെത്തിയ രണ്ടംഗ സംഘം വീട്ടമ്മയുടെ സ്വർണമാല കവർന്നു

Advertisement

തിരുവനന്തപുരം: ബാലരാമപുരത്ത് ബൈക്കിലെത്തിയ സംഘം വീട്ടമ്മയുടെ രണ്ടര പവന്റെ മാല പൊട്ടിച്ച് കടന്നു. ബാലരാമപുരം സിസിലിപുരത്താണ് സംഭവം. രാമപുരം കോഴോട് ശക്തിവിലാസം ബംഗ്ലാവിൽ സജിലകുമാരിയുടെ(57) മാലയാണ് ബൈക്കിലെത്തിയ സംഘം കവർന്നത്.
ഇന്നലെ രാവിലെയാണ് സംഭവം. സജിലകുമാരി സിസിലിപുരത്തെ ജോലിസ്ഥലതാതൈകാകാ പോകുമ്പോഴാണ് എതിർ ദിശയിൽ നിന്ന് ബൈക്കിലെത്തിയ രണ്ട് പേർ തടഞ്ഞ് നിർത്തി കഴുത്തിൽ നിന്നും മാല പൊട്ടിച്ചെടുത്തത്

ഇവർ ഉച്ചക്കട ഭാഗത്തേക്കാണ് കടന്നത്. സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. മോഷ്ടാക്കളുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.

Advertisement