ചോറ് വയ്ക്കാതെ കറി മാത്രം ഉണ്ടാക്കി; ഭര്‍ത്താവ് ഭാര്യയെ അടിച്ചുകൊന്നു

Advertisement

ഭുവനേശ്വര്‍: ഒഡീഷയില്‍ ചോറ് വയ്ക്കാത്തതിന് ഭാര്യയെ അടിച്ചുകൊന്നു. 40-കാരനായ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.
സാബല്‍പൂര്‍ ജില്ലയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. സനാതന്‍ ആണ് 35കാരിയായ പുഷ്പയെ അടിച്ചുകൊന്നത്. ഇരുവരുടെയും മക്കള്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് സംഭവം നടന്നത്. മകന്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അമ്മ മരിച്ചു കിടക്കുന്നതാണ് കണ്ടത്. ഉടന്‍ തന്നെ മകന്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ സനാതന്‍ ആണ് പുഷ്പയെ കൊന്നതെന്ന് കണ്ടെത്തുകയായിരുന്നു.
സനാതന്‍ ജോലി കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തിയ സമയത്താണ് സംഭവം നടന്നത്. പുഷ്പ കറി വെച്ചെങ്കിലും ചോറ് വെച്ചിരുന്നില്ല. ഇതിനെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായി. തര്‍ക്കത്തെത്തുടര്‍ന്ന് സനാതന്‍ ഭാര്യയെ അടിച്ചുകൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

Advertisement