മധ്യപ്രദേശില്‍ പാലത്തില്‍ നിന്നും ബസ് താഴേക്ക് വീണു; 15 മരണം

Advertisement

ഭോപ്പാല്‍: മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ ബസ് അപകടത്തില്‍ 15 പേര്‍ മരിച്ചു. 25 ലേറെ പേര്‍ക്ക് പരിക്കേറ്റു. ഖാര്‍ഗോണില്‍ ബസ് പാലത്തില്‍ നിന്നും താഴേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.
പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മധ്യപ്രദേശ് സര്‍ക്കാര്‍ നാലുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നിസാര പരിക്കുള്ളവര്‍ക്ക് 25,000 രൂപ ധനസഹായം നല്‍കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

Advertisement