തഴവയില്‍ കടയില്‍ കയറി അക്രമം; യുവാവ് പിടിയില്‍

Advertisement

    കരുനാഗപ്പള്ളി .കടയില്‍ കയറി അക്രമം നടത്തിയ സംഘത്തിലെ ഒരാള്‍ പോലീസ് പിടിയില്‍. മണപ്പള്ളി, കാപ്പിത്തറ കിഴക്കതില്‍,  കുഞ്ഞുകുട്ടന്‍ എന്ന മിഥുന്‍രാജ് (20) ആണ് കരുനാഗപ്പള്ളി പോലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ 2 ന് അമ്പലമുക്കിന് സമീപമുള്ള മൊബൈല്‍ കടയുടെ മുന്നില്‍ വെച്ച് പ്രതികള്‍ മറ്റൊരാളുമായി വാക്ക്തര്‍ക്കമു ണ്ടായി. ഇവരോട് കടയുടെ മുന്നില്‍ നിന്ന് മാറി പോകാന്‍ പറഞ്ഞതിലുള്ള വിരോധത്തിന് അടുത്ത ദിവസം രാത്രിയില്‍ വാളും വടിയുമായെത്തിയ സംഘം മൊബൈല്‍ കടയ്ക്കുള്ളില്‍ അതിക്രമിച്ച് കയറുകയായിരുന്നു. കടയുടമയായ സനുവിനെ  പ്രതികള്‍ ഭീഷണിപ്പെടുത്തുകയും  മാരകമായ ആയുധം ഉപയോഗിച്ച് വെട്ടിപരിക്കേല്‍പ്പിക്കുകയും ചെയ്തു. കടയിലെ ജീവനക്കാരനായ അഭിലാഷിനെ വടി കൊണ്ട് ക്രൂരമായ് മര്‍ദ്ദിച്ച ശേഷം പ്രതികള്‍ അവിടെ നിന്ന്  കടന്ന് കളയുകയായിരുന്നു. 

കടയുടമയായ സനു നല്‍കിയ പരാതിയില്‍ കരുനാഗപ്പള്ളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും കടയ്ക്കുള്ളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ച് പ്രതികളെ തിരിച്ചറിയുകയും ചെയ്തു.  തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘത്തില്‍ ഉള്‍പ്പെട്ട ഇയാളെ അറസ്റ്റ് ചെയ്തത്. ഒളിവില്‍ കഴിഞ്ഞുവരുന്ന മറ്റു പ്രതികളെ ഉടനടി പിടികൂടുമെന്ന് പോലീസ് പറഞ്ഞു. കരുനാഗപ്പള്ളി പോലീസ് ഇന്‍സ്പെക്ടര്‍ ബിജു വിയുടെ നേതൃത്വത്തിലുള്ള എസ്.ഐമാരായ സുജാതന്‍പിള്ള, ഷെമീര്‍, കലാധരന്‍പിള്ള എസ്.സി.പി.ഒ രാജീവ്, സി.പിഒ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Advertisement