രാജ്യത്തെ കടുവകളുടെ എണ്ണം പുറത്തുവിട്ട് പ്രധാനമന്ത്രി

Advertisement

രാജ്യത്തെ കടുവകളുടെ എണ്ണം പുറത്തുവിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് ഒരു വര്‍ഷം കൊണ്ട് 200 കടുവകള്‍ കൂടിയതായി ദേശീയ കടുവ സെന്‍സസില്‍ പറയുന്നു. രാജ്യത്ത് 3,167 കടുവകളുണ്ടെന്നാണ് പുതിയ കണക്കുകള്‍ പ്രകാരം പറയുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ രാജ്യത്ത് കടുവകളുടെ എണ്ണം ഇരട്ടിയായതായും കണക്കുകള്‍ വെളിപ്പെടുത്തുന്നു. 2006-ല്‍ ഇന്ത്യയില്‍ 1,411 കടുവകള്‍ ഉണ്ടായിരുന്നു. എന്നാല്‍ 2010 ആയപ്പോഴേക്കും എണ്ണം 1,706 ആയി ഉയര്‍ന്നു. 2014- ല്‍ ഇന്ത്യയില്‍ 2,226 കടുവകളുണ്ടായിരുന്നു, രാജ്യത്തെ കടുവകളുടെ എണ്ണത്തില്‍ ക്രമാതീതമായി വര്‍ദ്ധനവാണ് രേഖപ്പെടുത്തുന്നത്.
പ്രോജക്റ്റ് ടൈഗറിന്റെ വിജയം ഇന്ത്യക്ക് മാത്രമല്ല ലോകത്തിനും അഭിമാനകരമാണ്. നമ്മുടെ രാജ്യം കടുവകളെ സംരക്ഷിക്കുക മാത്രമല്ല അവയ്ക്ക് വളരാനുള്ള ആവാസവ്യവസ്ഥയും നല്‍കുന്നു. സമ്പദ്വ്യവസ്ഥയുടെയും പരിസ്ഥിതിയുടെയും സഹവര്‍ത്തിത്വത്തില്‍ വിശ്വസിക്കുന്ന രാജ്യമാണ് ഇന്ത്യ. ലോകത്തിലെ ഏറ്റവും വലിയ കടുവ ശ്രേണിയുള്ള രാജ്യം കൂടിയാണ് ഭാരതം. കടുവകളുടെ എണ്ണത്തിലെ വര്‍ദ്ധനവ് വന്യജീവികളെ സംരക്ഷിക്കാന്‍ രാജ്യം എത്രമാത്രം ഉത്സാഹമാണ് കാണിക്കുന്നതെന്ന് തെളിയ്ക്കാന്‍ സാധിച്ചു-പ്രധാനമന്ത്രി കടുവ സംരക്ഷണ പരിപാടിയുടെ 50-ാം വാര്‍ഷിക പരിപാടിയെ അഭിസംബോധന ചെയ്യവേ വ്യക്തമാക്കി.

Advertisement