പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ, ആരോപണ വിധേയനായ സ്വാമി തൂങ്ങി മരിച്ച നിലയിൽ

ബാംഗ്ളൂര്‍.പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ, ആരോപണ വിധേയരായവരിൽ ഉൾപ്പെട്ട, സ്വാമിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കർണാടക ബെലഗാവിയിലെ ഗുരു മടിവാളേശ്വര മഠാധിപതി ബസവ സിദ്ധലിംഗസ്വാമിയാണ് മരിച്ചത്.

ലിംഗായത്ത് മഠത്തിലെ പീഡനവുമായി ബന്ധപ്പെട്ട് പുറത്ത് വന്ന വീഡിയോയിൽ ബസവ സിദ്ധലിംഗയുടെ പേരും പരാമർശിച്ചിരുന്നു. കേസിൽ പിടിയിലായ ചിത്രദുര്‍ഗ്ഗയിലെ മുരുക മഠാധിപതി ശിവമൂർത്തി ശരണരു ഉൾപ്പെടെ, മൂന്ന് പേരെ കോടതി റിമാൻഡു ചെയ്തു. മഠത്തിന് കീഴിലെ സ്കൂളിൽ പഠിയ്ക്കുന്ന വിദ്യാർത്ഥികളെ പീഡിപ്പിച്ചുവെന്നാണ് ശിവമൂർത്തിയ്ക്ക് എതിരായ കേസ്

Advertisement