ഉൽസവ സ്ഥലത്തെ സംഘർഷം: യുവാവ് മരിച്ചു

Advertisement

കൊല്ലം . കുന്നിക്കോട് കോക്കാട് ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെ കഴിഞ്ഞ ദിവസം രാത്രിയാണ് സംഘർഷമുണ്ടായത്.കോക്കാട് മനുവിലാസത്തിൽ മനോജ് (39) ആണ് കൊല്ലപ്പെട്ടത്

വെട്ടേറ്റ നിലയിൽ ഇന്നലെ രാത്രി കോക്കാട് റോഡിൽ കിടന്ന മനോജിനെ നാട്ടുകാരും പൊലീസും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.


കൈകളിലെ വിരലുകൾ വെട്ടി മാറ്റി നിലയിലായിരുന്നു. കഴുത്തിനും വെട്ടേറ്റിട്ടുണ്ട്‌.
യൂത്ത് ഫ്രണ്ട് (ബി) ചക്കുവരയ്ക്കൽ മണ്ഡലം പ്രസിഡണ്ട് ആണ് കൊല്ലപ്പെട്ട മനോജ്

രാഷ്ട്രീയ കൊലപാതകമാണെന്ന് കേരള കോൺഗ്രസ് (ബി)ആരോപിച്ചു. മനോജിനെ കൊന്നത് കോൺഗ്രസുകാരെന്ന് കെ.ബി.ഗണേഷ് കുമാർ എം എൽ എയും ആരോപിച്ചു.

Advertisement