ശാസ്താംകോട്ടക്ക് ദാഹിക്കുന്നു,കുടിനീരില്ലാതെ ജനം

Advertisement

ശാസ്താംകോട്ട. കൊല്ലം നഗരത്തിലേക്ക് അടക്കം പ്രതിദിനം നാലുകോടി ലിറ്ററിലേറെ ജലംപകര്‍ന്നു നല്‍കുന്ന ശാസ്താംകോട്ടയില്‍ ശുദ്ധ ജലമില്ല. ടൗണില്‍ ആശുപത്രിയുടെ സമീപപ്രദേശങ്ഹളിലും മനക്കര പലഭാഗത്തും ദിവസങ്ങളായി ജലം കിട്ടാതായിട്ട്. തടാകത്തിന്റെ കുന്നംപുറമായതിനാല്‍ ഫെബ്രുവരിയില്‍ ഇവിടുള്ള കിണറുകള്‍ വറ്റും. പൈപ്പു ജലമാണ് ഏറെപ്പേര്‍ക്കും ആശ്രയം. നാടിനെ നീരൂട്ടുന്ന ശാസ്താംകോട്ടയുടെ ദുരവസ്ഥ അധികൃതര്‍ ശ്രദ്ധിക്കാത്തത് വലിയ ആക്ഷേപമായി തുടരുകയാണ്.

Advertisement