പെണ്‍കുട്ടിയോട് അതിക്രമം നടത്തിയ സംഘത്തിലെ ഒരാള്‍ കൂടി പോലീസ് പിടിയിലായി

കൊല്ലം.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗീക അതിക്രമം നടത്തിയ സംഘത്തിലെ ഒരാളെ കൂടി ഇരവിപുരം പോലീസ് പിടികൂടി. താന്നി സാഗരതീരം സുനാമി ഫ്ളാറ്റ് നമ്പര്‍ 8 ല്‍ ശ്രീജിത്ത് (27) ആണ് പോലീസ് പിടിയിലായത്. കഴിഞ്ഞ ആഗസ്റ്റ് 6ന് പ്രതിയടങ്ങിയ സംഘം പെണ്‍കുട്ടിയുടെ വീടിന് സമീപം വന്ന് അസഭ്യം വിളിച്ചു. പെണ്‍കുട്ടി ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഇവര്‍ പെണ്‍കുട്ടിയുടെ വീടിന്‍റെ ജന്നല്‍ ചില്ല് അടിച്ച് തകര്‍ക്കുകയും പെണ്‍കുട്ടിയുടെ കൈയ്യില്‍ കടന്ന് പിടിച്ച് ലൈംഗീക അതിക്രമത്തിന് മുതിരുകയും ചെയ്തു.

പരസ്യ ആക്രമണത്തില്‍ മനം നൊന്ത പെണ്‍കുട്ടിയെ ആത്മഹത്യ ശ്രമത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. സംഭവത്തിന് ശേഷം വിദേശത്തേക്ക് മുങ്ങിയ പ്രതി തിരികെ വന്ന് മുണ്ടയ്ക്കലുളള ബന്ധു വിട്ടിലെത്തി ഒളിവില്‍ കഴിയുന്നതായി ജില്ലാ പോലീസ് മേധാവി നാരായണന്‍ റ്റി ഐ.പി.എസിന് ലഭിച്ച രഹസ്യവിവരമാണ് പ്രതിയുടെ അറസ്റ്റില്‍ കലാശിച്ചത്.

സംഭവത്തിലുള്‍പ്പെട്ട രണ്ട് പേരെ കഴിഞ്ഞ ഫെബ്രുവരി ആറിന് അറസ്റ്റ് ചെയ്ത് റിമാന്‍റ് ചെയ്തിരുന്നു.
ഇരവിപുരം ഇന്‍സ്പെക്ടര്‍ അനില്‍ കുമാര്‍ വിവി യുടെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്പെക്ടര്‍ അരുണ്‍ഷാ, എ,എസ്.ഐ സുരേഷ് എസ്.സി.പി.ഒ മാരായ മനോജ്, ശോഭകുമാരി സി.പി.ഒമാരായ സിജൂ, അനീഷ്, ദിലീപ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു.

Advertisement