കൊല്ലം പ്രാദേശിക ജാലകം

Advertisement

കൊല്ലത്ത് വ്യാപക ലഹരി വേട്ട ജില്ലയില്‍ പോലീസ് പിടിമുറുക്കി

കൊല്ലം . വ്യാപക ലഹരി വേട്ട ജില്ലയില്‍ പോലീസ് പിടിമുറുക്കി – നാലിടങ്ങളില്‍ നിന്നും എം.ഡി.എം.എയും ഗഞ്ചാവുമായി നാല് പേര്‍ അറസ്റ്റില്‍
സ്ക്കൂള്‍, കോളേജ് പരിസരങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനകളിലാണ് യുവാക്കള്‍ പിടിയിലായത്
യുവാക്കളേയും വിദ്യാര്‍ത്ഥികളേയും കേന്ദ്രീകരിച്ച് ഗഞ്ചാവും ന്യൂജെന്‍ സിന്തറ്റിക്ക് ഡ്രഗ്സും വില്‍പ്പന നടത്തുന്ന സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിന് ജില്ലാ പോലീസ് മേധാവി നാരായണന്‍ റ്റി ഐ.പി.എസ് നടപ്പിലാക്കി വരുന്ന സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായാണ് നടപടി. കൊല്ലം സിറ്റി പോലീസ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടന്ന പരിശോധനകളിലാണ് നാല് പേര്‍ ഗഞ്ചാവും എം.ഡി.എം.എയുമായി പിടിയിലായത്.


പോലീസ് പരിശോധനയില്‍ പരവൂര്‍, അഞ്ചാലുമൂട്, ശക്തികുളങ്ങര, കൊല്ലം ഈസ്റ്റ് എന്നിവിടങ്ങളില്‍ നിന്നുമാണ് യുവാക്കള്‍ നിരോധിത ഉത്പന്നങ്ങളുമായി പിടിയിലായത്.
പരവൂര്‍ നെടുങ്ങോലം സ്ക്കൂളിന് സമീപം സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും മറ്റും ഗഞ്ചാവ് വില്‍പ്പന നടത്തിയ നെടുങ്ങോലം തൊടിയില്‍ വീട്ടില്‍ കിരണ്‍ (കണ്ണന്‍, 23) എന്നയാളും ശക്തികുളങ്ങര കന്നിമേല്‍ പാവൂര്‍ തെക്കതില്‍ വീട്ടില്‍ സൂരജ് (20), വടക്കേവിള പളളിമുക്ക് തേജസ് നഗര്‍ 105 ല്‍ ഹബീബ് (ടോണി, 62) എന്നിവരെ ഗഞ്ചാവുമായും


പിടികൂടിയ മയക്ക് മരുന്നുകള്‍ വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും കൈമാറുന്നതിന് കൊണ്ട് വന്നതാണെന്ന് ഇവര്‍ പോലീസിനോട് സമ്മതിച്ചു.
ജില്ലയിലെ ലഹരി മരുന്ന് ഉപയോഗം വര്‍ദ്ധിച്ച് വന്ന സാഹചര്യത്തിലാണ് ലഹരി വില്‍പ്പനക്കാരെ പിടികൂടുന്നതിന് വേണ്ടി സ്പെഷ്യല്‍ പോലീസ് ഡ്രൈവ് ആരംഭിച്ചത്. ജില്ലയിലെ മുഴുവന്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെയും നേതൃത്വത്തില്‍ അതാതിടങ്ങളില്‍ ശക്തമായ പരിശോധനകള്‍ ആരംഭിച്ചത്. പൊതുജനങ്ങളില്‍ നിന്നും പോലീസ് രഹസ്യാ അന്വേഷണ വിഭാഗങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനകളിലാണ് നാല് പേര്‍ പോലീസ് പിടിയിലായത്. നിരന്തരം ലഹരി വ്യാപാരവുമായി ബന്ധപ്പെട്ടിരുന്നവരാണ് ഇവര്‍.

25കാരന് കൈ നിറയെ കേസുകള്‍, കൊടുംകുറ്റവാളി കാപ്പാ പ്രകാരം അറസ്റ്റില്‍
കൊല്ലം.നിരവധി കേസുകളില്‍ പ്രതിയായ കൊടുംകുറ്റവാളി കാപ്പാ പ്രകാരം അറസ്റ്റിലായി. കൊല്ലം താലൂക്കില്‍, പാരിപ്പളളി വില്ലേജില്‍ കടമ്പാട്ട്ക്കോണം കഴുത്തുമ്മൂട് മിഥുന്‍ ഭവനം വീട്ടില്‍ മിഥുന്‍ (അച്ചു, 25) എന്നയാളാണ് കാപ്പാ പ്രകാരം പിടിയിലായത്.

പാരിപ്പളളി, വര്‍ക്കല, ചടയമംഗലം, പളളിക്കല്‍ എന്നീ പോലീസ് സ്റ്റേഷനുകളില്‍ നിരവധി കവര്‍ച്ച കേസുകളും, മയക്ക് മരുന്ന് കേസുകളും, ബലാല്‍സംഗം, കുട്ടികള്‍ക്കെതിരെയുളള ലൈംഗീക അതിക്രമം, എസ്സ്.സി/എസ്.റ്റി വിഭാഗത്തിലുളളവരെ പീഢിപ്പിച്ചത് തുടങ്ങിയ കേസുകളില്‍ പ്രതിയാണ് ഇയാള്‍.

നിരവധി തവണ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുളള ഇയാള്‍ ഇത് രണ്ടാം തവണയാണ് കാപ്പാ പ്രകാരം കരുതല്‍ തടങ്കലില്‍ ആകുന്നത്. പാരിപ്പളളി മൂന്ന് കവര്‍ച്ചകേസുകളും ഒരു ബലാല്‍സംഗം, ഒരു പോക്സോ, രണ്ട് കിലോയിലധികം ഗഞ്ചാവ് വില്‍പ്പനയ്ക്കായി കടത്തിയ കേസ്, വര്‍ക്കലയില്‍ രണ്ട് കവര്‍ച്ച കേസ്, ചടയമംഗലത്ത് ഒരു കവര്‍ച്ച കേസ്, പളളിക്കല്‍ പ്രായപൂര്‍ത്തിയാകാത്ത ഏഴ് വയസ്കാരിയോട് ലൈംഗീക അതിക്രമം കണിച്ചതിന് രജിസ്റ്റര്‍ ചെയ്ത കേസ് എന്നിവയില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ ജില്ലാ പോലീസ് മേധാവി നാരായണന്‍ റ്റി ഐ.പി.എസ് കാപ്പ ചുമത്തുന്നതിന് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.

തുടര്‍ന്ന് ഹീനമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട ഇയാളില്‍ നിന്നും പൊതുജനസുരക്ഷയ്ക്ക് വേണ്ടി ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍. ഐ. എ. എസ്സ്. കരുതല്‍ തടങ്കല്‍ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. തുടര്‍ന്ന് കാപ്പാ ജില്ലാ നോഡല്‍ ഒാഫീസര്‍ കൂടിയായ സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ കെ. അശോക കുമാര്‍, ചാത്തന്നൂര്‍ എ.സി.പി ബി. ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പാരിപ്പളളി ഇന്‍സ്പെക്ടര്‍ എ.അല്‍ജബര്‍, എസ്.ഐ മാരായ സുരേഷ്കുമാര്‍ ബി, പ്രദീപ്. പി സി.പി.ഒ മാരായ മനോജ്, സുഭാഷ്, സജു, സന്തോഷ്, ദീപക് ദാസ് എന്നിവരടങ്ങിയ സംഘമാണ് മിഥുനെ പിടികൂടിയത്. ഇയാളെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കരുതല്‍ തടങ്കലിലാക്കി.

ജെ സി ഐ,പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് പ്രാധാന്യം കൊടുക്കണം :ദിദാർ ജിത് സിംഗ് ലോട്ടെ

കുണ്ടറ.ജെ സി ഐ യുടെ പ്രവർത്തകർ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് പ്രാധാന്യം കൊടുക്കണമെന്ന് ജെ സി ഐ ഇന്ത്യയുടെ വൈസ് പ്രസിഡന്റ് ദിദാർ ജിത് സിംഗ് ലോട്ടെ അഭിപ്രായപ്പെട്ടു. തെക്കൻ മേഖലയിലെ ലോക്കൽ ഓർഗനൈസേഷനുകളുടെ സംയുക്ത യോഗത്തിൽ , ശാസ്താംകോട്ട ജെ സി ഐ യുടെ സുസ്ഥിര പദ്ധതിയായ ‘എക്കോ സ്റ്റോൺ ‘ എന്ന പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളിലും സമൂഹത്തിലും പാരിസ്ഥിതിക അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ കുട്ടികളെകൊണ്ട് ഉപയോഗിച്ച് കഴിഞ്ഞപ്ലാസ്റ്റിക് കുടിവെള്ള കുപ്പികളിൽ ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കവറുകൾ കുത്തി നിറച്ച് ബ്രിക്സുകളാക്കി ഇരിപ്പിടങ്ങളും ഗാർഡനുകളും നിർമ്മിക്കുകയെന്നതാണ് ഈ പദ്ധതി കൊണ്ട് ഉദേശിക്കുന്നത്.


ജെ വി കാസിൽ ഹോട്ടലിൽ നടന്ന യോഗത്തിൽ നാലു ജില്ലകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. വിവിധ പ്രവർത്തനങ്ങളിൽ മികവ് നേടിയവരെ അനുമോദിച്ചു.
ജെ സി ഐ ശാസ്താംകോട്ടയുടെ പ്രസിഡന്റ്‌ എൽ. സുഗതൻ അധ്യക്ഷനായ യോഗത്തിൽ പ്രോഗ്രാം ഡയറക്റ്റർ നിഖിൽ ദാസ് സ്വാഗതം പറഞ്ഞു. സോൺ പ്രസിഡന്റ് മനു ജോർജ്, സോൺ വൈസ് പ്രസിഡന്റ് രഞ്ജോ കെ ജോൺ, നിധിൻ കൃഷ്ണ, ഫൗണ്ടേഷൻ കോൺടിബ്യൂഷൻ ചെയർമാൻ ആർ. കൃഷ്ണകുമാർ സുധേഷ്‌ ജി, എയ്സ്വിൻ അഗസ്റ്റിൻ, എസ്‌ എം എ ചെയർമാൻ ദീപു ഫിലിപ്പ് സോൺ കോർഡിനേറ്റർ എം.സി. മധു,മറ്റ് സോൺ നേതാക്കന്മാർ തുടങ്ങിയവർ സംസാരിച്ചു.

ഫാ.ഫിലിപ്പ് തരകൻ വൈസ് പ്രസിഡന്റ്

മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ അഖില മലങ്കര മർത്തമറിയം വനിതാ സമാജത്തിന്റെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിയമിതനായ ഫാ.ഫിലിപ്പ് തരകൻ.

സഹകരണസംഘ സെക്രട്ടറി മാർക് പരിശീലന പരിപാടി
ശാസ്താംകോട്ട. സർക്കിൾ കോഓപ്പറേറ്റീവ് യൂണിയൻ വിവിധ സഹകരണസംഘ സെക്രട്ടറി മാർക് പരിശീലന പരിപാടി സംഘടിപ്പിച്ചു. കുന്നത്തൂർ താലൂക്ക് സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ , താലൂക്കിലെ ക്ഷീരസഹകരണ സംഘ മുൽപ്പെടയുള്ള വിവിധ സംഘ സെക്രെട്ടറിമാർക് സഹകരണ സംഘങ്ങളുമായി ബന്ധപ്പെട്ട നിയമ വിഷയങ്ങളിൽ പരിശീലനം നടന്നു.

മൈനാഗപ്പള്ളി സർവീസ് സഹകരണ ബാങ്കിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം സർക്കിൾ കോഓപ്പറേറ്റീവ് യൂണിയൻ ചെയർമാൻ അഡ്വ. ടി മോഹനൻ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് എസ് അജയഘോഷ് അധ്യക്ഷത വഹിച്ചു അസിസ്റ്റന്റ് രജിസ്ട്രാർ ബി രാജാസിംഹൻ പിള്ള സ്വാഗതവും വിനോദ് നന്ദിയും പറഞ്ഞുപറഞ്ഞു. സംസ്ഥാന സമിതി അംഗം ഹരികുമാർ, എൻ കേശവചന്ദ്രൻ നായർ. എന്നിവർ ആശംസ അർപ്പിച്ചു. റിട്ടയേർഡ് അസിസ്റ്റന്റ് രജിസ്ട്രാർ ടി ആർ സുഗതൻ ക്ലാസ്സ്‌ നയിച്ചു. വിദ്യാഭ്യാസ ഇൻസ്ട്രക്റ്റർ എസ് സലീന,ഓഫീസ് സുപ്രണ്ട് രതീഷ്, ഇൻസ്‌പെക്ടർ മാരായ പ്രവീൺ, പുഷ്പ എന്നിവർ നേതൃത്വം നൽകി

നാഷണല്‍ ഹൈവേ വിഭാഗം തഹസീല്‍ദാരെ ഉപരോധിച്ചു
കൊല്ലം: യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേംബര്‍ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹൈവേ വിഭാഗം കരുനാഗപ്പള്ളി തഹസീല്‍ദാരെ ഉപരോധിച്ചു.

ഉപരോധത്തെ തുടര്‍ന്ന് എം.എല്‍.എ, നഗരസഭാ ചെയര്‍മാന്‍, കൗണ്‍സിലര്‍മാര്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ഡെപ്യൂട്ടി കളക്ടര്‍, സ്‌പെഷ്യല്‍ തഹസീല്‍ദാരും, യു.എം.സി നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ കുടിയൊഴിപ്പിക്കപ്പെട്ട വ്യാപാരികള്‍ക്കായി നടത്തിയ അദാലത്തിന്‍പ്രകാരം 7 ദിവസത്തിനുള്ളില്‍ ഇവരുടെ ഔദ്യോഗിക ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും അതിനുശേഷം അഞ്ച് ദിവസം ആര്‍ക്കെങ്കിലും ആക്ഷേപമുണ്ടെങ്കില്‍ എഴുതി സമര്‍പ്പിക്കാനും സമയം അനുവദിക്കുകയും തുടര്‍ന്ന് കളക്ടര്‍, എം.എല്‍.എ, മറ്റ് ജനപ്രതിനിധികള്‍, വ്യാപാരി സംഘടനാ പ്രതിനിധികള്‍ എന്നിവരടങ്ങിയ ജനകീയ സമിതി കൂടി നഷ്ടപരിഹാര പാക്കേജുകള്‍ പ്രഖ്യാപിക്കുന്നതാണെന്ന് അധികാരികളില്‍ നിന്ന് കിട്ടിയ ഉറപ്പിന്‍മേല്‍ ഉപരോധം അവസാനിപ്പിച്ചു.

തുടര്‍ന്ന് നടന്ന പൊതുയോഗം സി.ആര്‍.മഹേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. യു.എം.സി ജില്ലാ വൈസ്‌ചെയര്‍മാന്‍ റെജി ഫോട്ടോപാര്‍ക്ക് അദ്ധ്യക്ഷത വഹിച്ചു. കരുനാഗപ്പള്ളി നഗരസഭാ ചെയര്‍മാന്‍ കോട്ടയില്‍ രാജു മുഖ്യപ്രഭാഷണം നടത്തി. യു.എം.സി സംസ്ഥാന സെക്രട്ടറി നിജാംബഷി, കൊല്ലം ജില്ലാ ജനറല്‍ കണ്‍വീനര്‍ ആസ്റ്റിന്‍ബെന്നന്‍, ട്രഷറര്‍ കെ.ബി.സരസചന്ദ്രന്‍പിള്ള, ജില്ലാ-മേഖലാ-യൂണിറ്റ് ഭാരവാഹികളായ എച്ച്.സലിം, ഡി.മുരളീധരന്‍, ഷിഹാന്‍ബഷി, ഷാജഹാന്‍ പടിപ്പുര, റൂഷ.പി.കുമാര്‍, എസ്.വിജയന്‍, നൗഷാദ് പാരിപ്പള്ളി, എം.ഇ.ഷെജി, നുജൂംകിച്ചന്‍ഗാലക്‌സി, ഇ.എം.അഷ്‌റഫ്, പി.കെ.മധു, വിജയകുമാര്‍, എം.സിദ്ദിക്ക്, അനീഷ്, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ രാജു.എസ് എന്നിവര്‍ സംസാരിച്ചു.

നോക്കാൻ ആരും ഇല്ലാത്ത വീട്ടിൽ സുഖമില്ലാതെ കിടന്ന വയോധികനെ അഗതിമന്ദിരത്തിൽ എത്തിച്ചു …….

പടിഞ്ഞാറെ കല്ലട.ആരും നോക്കാനില്ലാതെ വീട്ടിൽ ശാരീരിക ബുദ്ധിമുട്ടുകളൽ ഒറ്റപ്പെട്ടു കിടന്ന ആളിനെ അഗതിമന്ദിരത്തിൽ എത്തിച്ചു പടിഞ്ഞാറെ കല്ലട, വലിയപാടം കിഴക്ക് 61 വയസ്സുള്ള വിജയനെ ആണ് ചവറ കോയിവിള ബിഷപ്പ് ജെറോം അഗതിമന്ദിരത്തിൽ


എ ത്തിച്ചത് ആരും നോക്കാതെ കട്ടയിട്ട് കെട്ടിയ ഒരു റൂമിൽ താമസിച്ചു വരികയായിരുന്നു രോഗത്താൽ വലഞ്ഞ് സംരക്ഷിക്കാൻ ആരുമില്ലാതെ ഒറ്റപ്പെട്ട് കിടക്കുകയായിരുന്നു ശാസ്താംകോട്ട എക്സൈസ് ഓഫീസർ കണ്ടത്തി അറിയിച്ചതിനെ തുടർന്ന് ജീവകാരുണ്യ പ്രവർത്തകരായ ശക്തികുളങ്ങര ഗണേഷ് സുഹൃത്തുക്കളായ അബു, ബാബു, ശാസ്താംകോട്ട ഫയർ ഫോഴ്സിലെ മനോജ്. വലിയ പാടം വാർഡ് 5ലെ മെമ്പർ ശിവരാജൻ എന്നിവർ ചേർന്ന് ശാസ്താംകോട്ട പോലീസിന്റെ സഹായത്തോടെ അദ്ദേഹത്തെ അഗതിമന്ദിരത്തിൽ എത്തിച്ചു

കെ എസ് എം ഡി ബി കോളേജിൽ ചിപ്പി കൂൺ, പാൽ കൂൺ കൃഷി രീതിയെ കുറിച് ഏകദിന ശില്പശാല

ശാസ്താംകോട്ട.കെ എസ് എം ഡി ബി കോളേജിൽ ബോട്ടണി വകുപ്പിന്റെ ആഭിമുഖ്യത്തിൽ മാർച്ച്‌ 15 നു കെ എസ് എം ഡി ബി കോളേജിൽ ചിപ്പി കൂൺ, പാൽ കൂൺ എന്നിവയുടെ കൃഷി രീതിയെ കുറിച് ഏകദിന ശില്പശാല നടന്നു. ഇന്ത്യാ ഗവണ്മെന്റിന്റെ ബയോടെക്‌നോളജി വകുപ്പിന്റെ സ്റ്റാർ പ്രൊജക്ടിലാണ് ശില്പശാല നടത്തിയത്. വിദ്യാർഥികളിൽ കാർഷികാഭിമുഖ്യo വളർത്തുവാനും പരിസ്ഥിതി ബോധം വളർത്തുവാനും ഈ പരിശീലന പരിപാടി സഹായിച്ചു.
2020 ഇൽ തുടങ്ങിയ പൈനാപ്പിൾ കൃഷി ഇപ്പോൾ രണ്ടാം ഘട്ടത്തിൽ ആണ്. കോളേജിന്റെ പൈനാപ്പിൾ തോട്ടത്തിൽ രണ്ടായിരത്തോളം പൈനാപ്പിളുകൾ വിളവെടുപ്പിന് പാകം ആകുന്നു. ഇതിനു താങ്ങും തണലും ആയി നിന്നത് ശാസ്താംകോട്ട കൃഷി ഓഫീസിലെ കൃഷി ഓഫീസർ ശ്രീമതി ബിനിഷ ആണ്.

      ശില്പശാലയിൽ കൃഷി ഓഫീസറെ ആദരിച്ചു.കോളേജ് പ്രിൻസിപ്പൽ, പ്രൊഫസർ ഡോ. ബി.ബീന ഉദ്ഘടനംചെയ്തു. ബോട്ടണി വിഭാഗം മേധാവി ഡോ. ഗീതകൃഷ്ണൻ നായർ. പി അധ്യക്ഷത വഹിച്ചു.  കൃഷി ഓഫീസർശ്രീമതി ബിനിഷ മുഖ്യ പ്രഭാഷണം നടത്തി. കൂൺ കർഷകനായ ശ്രീ രാജേന്ദ്രൻ ക്ലാസ്സ്‌ എടുത്തു.അസി. പ്രൊഫ. ആത്മൻ എ വി , ഡോ. ജയശ്രീ വി , ഡോ എസ് ദീപ, ഡോ. ടി.മധു, ഡോ. ജയന്തി എസ് , ഡോ. ശാന്തി ജോസ്, ശ്രീമതി പ്രിയ സന്തോഷ്‌ ( കൂൺ കർഷക )എന്നിവർ സംസാരിച്ചു. ബോട്ടണി വകുപ്പിലെ അധ്യാപകരായ ശ്രീമതി ധന്യ എസ് ആർ , ശ്രീമതി ലക്ഷ്മി ശ്രീകുമാർ, ശ്രീമതി ദീപമോൾ പി കെ , ശ്രീമതി മീനു ദർശന എം ഡി എന്നിവർ പരിശീലന പരിപാടികൾക്  നേതൃത്വം നൽകി.

കരുനാഗപ്പള്ളി മോഡല്‍ സ്കൂളില്‍ നിർബന്ധിത സ്കൂൾ യൂണിഫോം കച്ചവടം നിർത്തലാക്കി വിജിലൻസ്

കരുനാഗപ്പള്ളി. ഗവ : മോഡൽ സ്കൂളിലെ യൂണിഫോം കുട്ടികളെ കൊണ്ട് സ്കൂൾ സ്റ്റോറിൽ നിന്ന് നിർബന്ധിച്ചു വാങ്ങിക്കുന്നതിൽ ക്രമക്കേട് ഉണ്ടെന്ന് കാട്ടി കെ .എസ് .യു നേതാവ് അജ്മൽ കരുനാഗപ്പള്ളി വിജിലൻസിന് നൽകിയ പരാതിയിൽ വിജിലൻസ് വിഭാഗത്തിന്റെ അന്വേഷണം നടത്തി സ്റ്റോറിലെ യൂണിഫോം കച്ചവടം നിർത്തി വെച്ചു.

കുട്ടികൾക്ക് ഇഷ്ടമുള്ള സ്ഥലത്ത് നിന്ന് യൂണിഫോം വാങ്ങാനുള്ള അനുവാദം ഉണ്ടെന്നും യൂണിഫോം വില്പനയിൽ ക്രമക്കേട് സംബന്ധിച്ചു പ്രധാന അദ്ധ്യാപകൻ മൊഴി നൽകി. ഹയർ സെക്കണ്ടറി സ്ക്കൂളിലെ യൂണിഫോം സ്ക്കൂൾ യൂണിഫോം വാങ്ങാത്ത കൂട്ടികൾ വരണ്ട എന്നും, പ്രിൻസിപ്പാൾ പറഞ്ഞതായും , കുട്ടികളെ ക്ലാസ്സിൽ നിന്ന് ഇറക്കിവിട്ടതായും രക്ഷകർത്താക്കൾ അരോപിച്ചു.

കുന്നത്തൂര്‍ – കരുനാഗപ്പള്ളി സംയോജിത കുടിവെള്ള പദ്ധതി ടെണ്ടര്‍ ഏപ്രില്‍ 5 ന്
കുന്നത്തൂര്‍ – കരുനാഗപ്പള്ളി മണ്ഡലങ്ങളിലെ, കുന്നത്തൂര്‍, പോരുവഴി, ശൂരനാട് വടക്ക്, തൊടിയൂര്‍, തഴവ, കുലശേഖരപുരം പഞ്ചായത്തുകളില്‍ ഏറ്റവുമധികം ശുദ്ധജലക്ഷാമം നേരിടുന്ന പ്രദേശങ്ങളാണ്. ഈ പദ്ധതി പൂര്‍ത്തിയാകുന്നതോടുകൂടി കുന്നത്തൂര്‍ – കരുനാഗപ്പള്ളി അസംബ്ലി മണ്ഡലങ്ങളിലെ കുടിവെള്ളക്ഷാമത്തിന് ശാശ്വതപരിഹാരമാകുകയാണ്. കുന്നത്തൂരില്‍ ഏറ്റെടുക്കുന്ന ഒന്നര ഏക്കര്‍ സ്ഥലത്താണ് 44 ദശലക്ഷം ലിറ്റര്‍ വരുന്ന ടാങ്ക് നിര്‍മ്മിക്കുന്നത്. ഈ ടാങ്കില്‍ നിന്നും ജലം ശുദ്ധീകരണ ശാലയിലേക്കും അവിടെനിന്നു ആറ് പഞ്ചായത്തുകളിലെ ക്ലിയര്‍ വാട്ടര്‍ ട്രാന്‍സ്മിഷന്‍ നെറ്റ്‌വര്‍ക്ക് പൈപ്പ്കളിലൂടെ പുതുതായി നിര്‍മ്മിക്കുന്ന ടാങ്കുകളിലേക്ക് എത്തിച്ചുനല്‍കുകയും അവിടെ നിന്നും ആ പഞ്ചായത്തുകളിലെ മുഴുവന്‍ ജനങ്ങള്‍ക്കും പ്രയോജനകരമാകുന്ന രീതിയില്‍ ശുദ്ധജലം ലഭ്യമാക്കുന്ന പദ്ധതിയാണ് ഇതോടുകൂടി സാക്ഷാത്ക്കരിക്കാന്‍ പോകുന്നത്.

കുന്നത്തൂരില്‍ ടാങ്ക് നിര്‍മ്മിക്കാന്‍ കണ്ടെത്തിയിട്ടുള്ള ഒന്നര ഏക്കര്‍ സ്ഥലത്തിന് ആറ് പഞ്ചായത്തുകളുടെയും വിഹിതമായ 90 ലക്ഷം രൂപാ കുന്നത്തൂര്‍ പഞ്ചായത്ത് സെക്രട്ടറിയുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുകയും, ഈ ആഴ്ചയോടുകൂടി ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ എഴുത്ത് പൂര്‍ത്തിയാക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയും, 332 കോടി രൂപായുടെ നിര്‍മ്മാണ പ്രവര്‍ത്തികളുടെ ടെണ്ടര്‍ നടപടികള്‍ക്കുമാണ് തുടക്കമിട്ടിരിക്കുന്നത്.
പ്രൊഡക്ഷന്‍ കംപോണന്റുകളായ കിണര്‍, വാട്ടര്‍ പമ്പിംഗ് മെയിന്‍, ശുദ്ധീകരണ ശാല, പമ്പ് സെറ്റ് എന്നിവയ്ക്കായി 65.3 കോടി രൂപയ്ക്ക് നബാര്‍ഡില്‍ ഭരണാനുമതി ലഭിക്കുകയും സാങ്കേതികാനുമതി ലഭ്യമാക്കാനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു. ട്രാന്‍സ്മിഷന്‍ ശ്യംഖലയ്ക്കായി ജല ജീവന്‍ മിഷനില്‍ 307 കോടി രൂപ ഭരണാനുമതി ലഭിക്കുകയും 267 കോടി രൂപയ്ക്ക് സാങ്കേതികാനുമതി ലഭിക്കുകയും, ടെണ്ടര്‍ നടപടിയിലേക്ക് കടന്നിരിക്കുകയുമാണ്.

ഏപ്രില്‍ മാസം 5-നുള്ളില്‍ ടെണ്ടര്‍ നടപടി തുടങ്ങുമെന്ന് കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ-യും, സി.ആര്‍.മഹേഷ് എം.എല്‍.എ-യും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. ഇന്നുകൂടിയ ഉന്നതതല മീറ്റിംഗില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: അന്‍സാര്‍ ഷാഫി, തൊടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രന്‍, കുന്നത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വല്‍സലകുമാരി, ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാര്‍, തഴവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.സദാശിവന്‍, പോരുവഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത്, എന്നീ ജനപ്രതിനിധികളും, ഉദ്യോഗസ്ഥരായ വാട്ടര്‍ അതോറിറ്റി പ്രൊജക്ട് ഡിവിഷനിലെ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നാരായണ്‍.എം.ഡി, അസ്സി: എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ മുഹമ്മദ് റാഷിദ്, അസ്സി: എഞ്ചിനീയര്‍ രതീഷ്‌കുമാര്‍, ശ്രീരാജ്, പൊതുമരാമത്ത് നിരത്ത് വിഭാഗം അസ്സി: എഞ്ചിനീയര്‍ സന്തോഷ്‌കുമാര്‍, മിനുസുരേഷ്, നാഷണല്‍ ഹൈവേ അസ്സി: എഞ്ചിനീയര്‍ ജയനി.എ, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഏപ്രില്‍ 5-ന് മുമ്പായി പദ്ധതിക്കാവശ്യമായ ടാങ്കുകള്‍ നിര്‍മ്മിക്കുന്ന സ്ഥലം ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും സന്ദര്‍ശിക്കാനും തീരുമാനിച്ചു. 2023 ഡിസംബറില്‍ പണി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

Advertisement