വവ്വാക്കാവിലെ ബൈക്ക് മോഷണം പ്രതി പിടിയിലായി

Advertisement

കരുനാഗപ്പളളി . വവ്വാക്കാവ് ആനന്ദ ജംഗ്ഷനില്‍ നിന്നും ബൈക്ക് മോഷ്ടിച്ചയാളെ കരുനാഗപ്പളളി പോലീസ് പിടികൂടി. ആലപ്പുഴ കായംകുളം ഫയര്‍ സ്റ്റേഷന് സമീപം കോട്ടക്കുഴിയില്‍ വീട്ടില്‍ ഷെമീര്‍ (40) ആണ് പിടിയിലായത്.

കഴിഞ്ഞ ശനിയാഴ്ച രാവിലെ 11.30ന് ആനന്ദ ജംഗ്ഷനിലുളള ആട്ടോ സ്റ്റാന്‍ഡിന് പുറകിലായി സൂക്ഷിച്ചിരുന്ന അക്ഷയ് മോഹന്‍റെ മോട്ടോര്‍ ബൈക്കാണ് ഇയാള്‍ മോഷ്ടിച്ചത്. തുടര്‍ന്ന് പോലീസ് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളുടെയും ആട്ടോ ഡ്രൈവര്‍മാരുടെയും സഹായത്തോടെ നടത്തിയ പരിശോധനയില്‍ സ്ഥലത്ത് കറങ്ങി നടന്ന ഇയാളെ മോഷണത്തിന് ശേഷം കാണാതായതായി ശ്രദ്ധയില്‍പ്പെട്ടു.

തുടര്‍ന്ന് ഇയാളെ കായംകുളത്തെ വീട്ടിന് സമീപം നിന്നും പിടികൂടുകയായിരുന്നു. കൊലപാത ശ്രമം അടക്കമുളള കേസുകളില്‍ പ്രതിയായ ഇയാളുടെ വീട്ടില്‍ നിന്നും മോഷണം നടത്തിയ ബൈക്ക് പോലീസ് കണ്ടെടുത്തു. കരുനാഗപ്പളളി ഇന്‍സ്പെക്ടര്‍ ജി. ഗോപകുമാറിന്‍റെ നേതൃത്വത്തില്‍ എസ്സ്.ഐമാരായ അലോഷ്യസ് അലക്സാണ്ടര്‍, ധന്യാ. കെ.എസ്, ജയശങ്കര്‍ എ.എസ്സ്.ഐ മാരായ ഷാജിമോന്‍, നന്ദകുമാര്‍, നിസാമുദ്ദീന്‍ സി.പി.ഒ ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു.

Advertisement