പോളയത്തോട്ടിലെ ആക്രമം – ക്വട്ടേഷന്‍ സംഘത്തിലെ ഒരാള്‍ കൂടി പോലീസ് പിടിയിലായി

Advertisement

കൊല്ലം.യുവാവിനെ ജീപ്പിടിച്ചും വെട്ടിയും കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലെ ഒരാളെ കൂടി കൊല്ലം ഈസ്റ്റ് പോലീസ് പിടികൂടി. കൊറ്റംങ്കര പുനക്കന്നൂര്‍ നിഷാദ് മന്‍സിലില്‍ നിഷാദ് (31) ആണ് പോലീസ് പിടിയിലായത്. ആക്രമി സംഘത്തിലെ പ്രധാനിയായ അന്‍സറിനെ കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ കുറ്റാലത്ത് നിന്നും പോലീസ് പിടികൂടിയിരുന്നു.

വിവാഹിതയായ സ്ത്രീയുമായി അന്‍സര്‍ സൗഹൃദം പുലര്‍ത്തുന്നത് ചോദ്യം ചെയ്ത മുഹമ്മദ് തസ്ലീക്ക് എന്ന യുവാവാണ് ക്രൂരമായി ആക്രമിക്കപ്പെട്ടത്. ആഡംബര ജീപ്പിലെത്തിയ ആക്രമി സംഘം യുവാവിനെ വീട്ടിന് പുറത്തേ റോഡിലേക്ക് വിളിച്ച് വരുത്തി ജീപ്പിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഒഴിഞ്ഞ്മാറിയ .യുവാവിനെ കമ്പിവടി കൊണ്ടും വടിവാള്‍ കൊണ്ടും ആക്രമിച്ചു. വടിവാള്‍ കൊണ്ട് ഇയാളുടെ കഴുത്തിന് പിന്നില്‍ വെട്ടി . യുവാവിനെ രക്ഷിക്കാന്‍ ശ്രമിച്ച ഇയാളുടെ ബന്ധുവായ സലീമിന്‍റെ കാല്‍ ഇവര്‍ കമ്പി വടിക്ക് അടിച്ചൊടിച്ചു.
കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ആര്‍ രതീഷിന്‍റെ നേതൃത്വത്തില്‍ എസ്.ഐ മാരായ രതീഷ്കുമാര്‍, രജീഷ്, എസ്.സി.പി.ഒ ബിനു, സി.പി.ഒ മാരായ രാജഗോപാല്‍, സുനേഷ്, ഷെഫീക്, സനോജ്, അനു ആര്‍ നാഥ്, അന്‍ഷാദ് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ റിമാന്‍റ് ചെയ്തു

Advertisement