യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം, പ്രതി പിടിയിൽ

Advertisement


കൊട്ടാരക്കര . കലയപുരം അന്തമൺ കളപ്പില അമൃതാലയത്തിൽ തങ്കപ്പൻ മകൻ അനിൽകുമാർ (41) സ്വന്തം വീടിന്റെ അടുക്കള മുറിയോട് ചേർന്ന് മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തില്‍ സുഹൃത്ത് പിടിയില്‍. സംശയത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പൂവറ്റൂർ കിഴക്ക് പുത്തൂർമുക്ക് ഷിബു ഭവനത്തിൽ ഷിബു എന്നുവിളിക്കുന്ന ഷൈൻ തങ്കച്ചനെ (41) അറസ്റ്റ് ചെയ്തത്.

ഒന്നാം തീയതി മുതൽ അനിൽകുമാറിനെ വീട്ടിലും പരിസരത്തും കാണാത്തതിനാൽ ബന്ധുക്കളും പരിസരവാസികളും അന്വേഷിച്ചുവരികയായിരുന്നു. അകത്തുനിന്നും അടച്ച നിലയിൽ കാണപ്പെട്ട വീടിന്റെ വാതിൽ തള്ളിത്തുറന്ന് നോക്കിയതിൽ അനിൽകുമാർ മരണപ്പെട്ട കിടക്കുന്നതായി കാണപ്പെട്ടത്. കൊട്ടാരക്കര പോലീസിൽ വിവരം അറിയിച്ച പ്രകാരം സ്ഥലത്തെത്തിയ പോലീസ് മേൽനടപടികൾ സ്വീകരിച്ചു മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് അയച്ചു. ഇൻക്വസ്റ്റിലും പോസ്റ്റ്മോർട്ട പരിശോധനയിലും മൃതദേഹത്തിൽ കണ്ട പരിക്കുകളിൽ സംശയം ഉണ്ടായതിനാൽ ഡോക്ടർ സംഭവസ്ഥലത്തെത്തി പരിശോധിക്കുകയും വീണ്ടും മൃതദേഹം പോസ്റ്റ്മോർട്ടം പരിശോധനയ്ക്ക് വിധേയമാക്കുകയും ഡോക്ടർ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്യും ചെയ്തു.

തുടർന്ന് നടന്ന പോലീസ് അന്വേഷണത്തിൽ മരണപ്പെട്ട അനിൽ കുമാറിനൊപ്പം സ്ഥിരമായി മദ്യപിക്കാറുണ്ടായിരുന്നവരേയും മറ്റുചില സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുക്കുകയും വിശദമായ അന്വേഷണം നടത്തുകയും ചെയ്തു. സംശയത്തിന് അടിസ്ഥാനത്തിൽ ഇരുപതോളം ആൾക്കാരെ ചോദ്യം ചെയ്തതിൽ നിന്നും കൊല ചെയ്യപ്പെട്ട അനിൽകുമാറിനോടൊപ്പം സ്ഥിരമായി മദ്യപിക്കാറുണ്ടായിരുന്ന

അനിൽകുമാറിനെ വസ്തു വിൽക്കുന്നതിന് ആയി ലഭിച്ച അഡ്വാൻസ് തുക ഷിബു മോഷ്ടിച്ച എടുത്തത് മനസ്സിലാക്കിയ അനിൽകുമാർ ഷിബുവിനോട് പൈസ തിരികെ തിരികെ ചോദിക്കുകയും തിരികെ കൊടുക്കാത്തതിനാൽ ഷിബു പൈസ മോഷ്ടിച്ചതായി അനിൽകുമാർ പലരോടും പറയുകയും ചെയ്തു. ഈ വിരോധത്താൽ 01.03.2022 രാത്രി 9 മണിക്ക് അയൽവാസിയുടെ വീട്ടിൽ ഇരുന്ന് മദ്യപിച്ച ശേഷം തിരികെ വീട്ടിലേക്ക് പോവുകയായിരുന്ന അനിൽകുമാറിനെ ഷിബു പിറകിലൂടെ ആക്രമിക്കുകയായിരുന്നു. പട്ടിക കഷണം ഉപയോഗിച്ചുള്ള ആക്രമണത്തിൽ അനിൽകുമാറിനെ നെറ്റിക്കും മുതുകിലും പരിക്കുപറ്റി. മദ്യലഹരിയിൽ മുറിവിന്റെ ആഘാതം മനസ്സിലാക്കാതെ അനിൽ വീടിനുള്ളിൽ കയറി കതകടച്ച് കിടക്കുകയായിരുന്നു. രക്തം വാർന്ന് ബോധരഹിതനായ അനിൽകുമാർ വീടിനുള്ളിൽ കിടന്ന് മരിച്ചു. സംഭവസ്ഥലത്തുനിന്നും സാക്ഷികളിൽ നിന്നും ശാസ്ത്രീയമായും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതിയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചത്. കൊട്ടാരക്കര പോലീസ് സ്റ്റേഷൻ ഐ എസ് എച്ച് ഒ ജോസഫ് ലിയോൺ, എസ് ഐ ദീപു, എസ് ഐ വിദ്യാധിരാജ, എസ് ഐ ജയേഷ് ,എസ് ഐ അനീഷ്, എസ് ഐ ആഷിർ കോഹൂർ, സിപിഒ ഷിബു കൃഷ്ണൻ, സിപിഒ സലിൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Advertisement