29.7 C
Kollam
Monday 7th September, 2026 | 10:24:05 AM
Home News Local ശാസ്താംകോട്ട പത്മാവതി ജംഗ്ഷനിലെഎടിഎം കൗണ്ടറിൽ തീപിടിച്ചു

ശാസ്താംകോട്ട പത്മാവതി ജംഗ്ഷനിലെ
എടിഎം കൗണ്ടറിൽ തീപിടിച്ചു

ശാസ്താംകോട്ട:ശാസ്താംകോട്ട പത്മാവതി ജംഗ്ഷനിലെ
എടിഎം കൗണ്ടറിൽ തീപിടിച്ചു.ഇന്ന് രാവിലെ 7 കഴിഞ്ഞാണ് സംഭവം.പത്മാവതി ആശുപത്രിക്ക് എതിർ വശമുള്ള ഇന്ത്യ നമ്പർ വൺ എന്ന പേരിലുള്ള എടിഎം കൗണ്ടറിലാണ് തീപിടുത്തം ഉണ്ടായത്.കൗണ്ടറിലെ ബാറ്ററി ഷോട്ട് ആയി ബാറ്ററി ക്യാബിനും ഫാനിനും തീപിടിച്ചു.ഓടിക്കൂടിയ നാട്ടുകാരിലൊരാൾ ഫയർ എക്സ്റ്റിംഗ് ഗ്യൂഷർ ഉപയൊഗിച്ചിരുന്നെങ്കിലും തീ പൂർണ്ണമായും അണയ്ക്കാനായില്ല.

ശാസ്താംകോട്ടയിൽ നിന്നെത്തിയ ഫയർഫോഴ്സ് ഉപകരണങ്ങൾക്ക് കേട് വരാത്തവിധത്തിൽ തീ പൂർണ്ണമായും  കെടുത്തി ബാറ്ററി കണക്ഷൻ വിഛേദിച്ചു.ഗ്രേഡ് സ്റ്റേഷൻ ഓഫീസർ രമേശ്‌ ചന്ദ്രയുടെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മനോജ്,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പ്രമോദ്,അജീഷ്, രാജേഷ് ഹരിപ്രസാദ്, ശ്രീകുമാർ, ഹോം ഗർഡ് ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.