തേവലക്കര : തേവലക്കര ഗേൾസ് ഹൈസ്കൂളിൽ വാർഷികാഘോഷം ഫെസ്റ്റിവിസ്റ്റ 2026 സംഘടിപ്പിച്ചു. കോവൂർ കുഞ്ഞുമോൻ എം എൽ എ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജി പ്രമോദ് അധ്യക്ഷത വഹിച്ചു. സംഗീത പ്രതിഭ ആദിത്യ സുരേഷ്, വ്ലോഗ്ഗർ വ്ലോഗ് സ്റ്റാർ വിഷ്ണു എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. ദേശീയ സംസ്ഥാനതലങ്ങളിൽ മികവ് തെളിയിച്ച കുട്ടികളെ ചടങ്ങിൽ ആദരിച്ചു .
ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ദീപാ ചന്ദ്രൻ, കെ കലാദേവി, തേവലക്കര പഞ്ചായത്ത് പ്രസിഡന്റ് എസ് അനിൽ, മൈനാഗപ്പള്ളി പഞ്ചായത്ത് മെമ്പർ എബി പാപ്പച്ചൻ,പടിഞ്ഞാറെ കല്ലട പഞ്ചായത്ത് മെമ്പർ പ്രീതി എസ്, പി റ്റി എ വൈസ് പ്രസിഡന്റ് എം റഹീം, എം പി റ്റി എ പ്രസിഡന്റ് സമീറ കെ ജലാൽ, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എ സാബു, ബോയ്സ് ഹൈസ്കൂൾ എച്ച് എം ഇൻ ചാർജ് സി എസ് പ്രദീപ്, സീനിയർ അസിസ്റ്റന്റ് എസ് രാജലക്ഷ്മി, സ്റ്റുഡന്റസ് കൺവീനർ എൽ ശാന്തിദേവി, സ്കൂൾ ലീഡർ മാളവിക കൃഷ്ണൻ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ അഹമ്മദ് നിസാറുദ്ദീൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഇ അനീസ് നന്ദിയും പറഞ്ഞു. കുട്ടികളുടെ കലാപരിപാടികൾ, ഫാഷൻ ഫിയെസ്റ്റ എന്നിവയും അരങ്ങേറി.



































