എം ഡി എം എ,കൊല്ലത്ത് യുവതി ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍

കൊല്ലം: ലഹരിമരുന്നുമായി മൂന്ന് പേര്‍ കൊല്ലം സിറ്റി പോലീസിന്റെ പിടിയിലായി. മുണ്ടയ്ക്കല്‍, ഉദയമാര്‍ത്താണ്ഡപുരം, പുതുവല്‍ പുരയിടം, ബീച്ച് നഗര്‍-83, രാജീവന്‍ (23), മുണ്ടയ്ക്കല്‍, ഉദയമാര്‍ത്താണ്ഡപുരം, പുതുവല്‍ പുരയിടം, തിരുവാതിര നഗര്‍-16, അരുണ്‍ (28), ആദിനാട്, കാട്ടില്‍കടവ്, വിഷ്ണു ഭവനില്‍ അശ്വതി (28) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ശക്തികുളങ്ങര പോലീസും ഡാന്‍സാഫ് ടീമും സംയുക്തമായി നീണ്ടകര പാലത്തിന് സമീപത്ത് വെച്ച് രാജീവനും അരുണും സഞ്ചരിച്ച് വന്ന ബൈക്ക് തടഞ്ഞ് നിര്‍ത്തി നടത്തിയ പരിശോധനയിലാണ് ഇവരില്‍ നിന്നും വില്‍പ്പനക്കായി കരുതിയിരുന്ന 30 ഗ്രാം
എംഡിഎംഎ കണ്ടെത്തിയത്. 740 ഗ്രാം എംഡിഎംഎയുമായി കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായ വിഷ്ണുവിന്‍റെ ഭാര്യയായ അശ്വതിയേയും ഇവര്‍ക്ക് എംഡിഎംഎ വിതരണം ചെയ്തതിന് പോലീസ് അറസ്റ്റ് ചെയ്തു. ശക്തികുളങ്ങര പോലീസ് ഇന്‍സ്‌പെക്ടര്‍ ഉദയകുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ വിനോദ്, പ്രദീപ്, സജയന്‍ എന്നിവരുടെ പോലീസ് സംഘവും ഡാന്‍സാഫ് ടീമും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

Advertisement