ലോക്സഭാ തെരഞ്ഞെടുപ്പ്: ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രവിതരണം തുടങ്ങി

Advertisement

കൊല്ലം: ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ഇ.വി.എം (ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍)വിതരണം ആരംഭിച്ചതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. 11 നിയമസഭാ മണ്ഡലങ്ങളിലേക്കുമായി ആകെ 2336 ഇ.വി.എം. കണ്ട്രോള്‍ യൂണിറ്റ് (സി.യൂ.), ബാലറ്റ് യൂണിറ്റ് (ബി.യു.) വിവിപാറ്റ് എന്നിവ അടങ്ങുന്നതാണ് ഒരു ഇ.വി.എം യൂണിറ്റ്. നിയമസഭാ മണ്ഡലങ്ങളിലേക്കായി വിതരണം ചെയ്ത ഇ.വി.എം യൂണിറ്റുകളുടെ എണ്ണം : കരുനാഗപ്പള്ളി -218, ചവറ -198, കുന്നത്തൂര്‍ -238, കൊട്ടാരക്കര-223, പത്തനാപുരം-202, പുനലൂര്‍-235, ചടയമംഗലം-224, കുണ്ടറ-222, കൊല്ലം-196, ഇരവിപുരം-190, ചാത്തന്നൂര്‍-190.
ഓരോ മണ്ഡലത്തിലെയും ആവശ്യകത കണക്കാക്കി അടിയന്തരസാഹചര്യത്തില്‍ ഉപയോഗിക്കുന്നതിനുള്ള നിശ്ചിത എണ്ണം വി.വിപാറ്റുകള്‍ മുന്‍കരുതലെന്ന നിലയ്ക്ക് നല്‍കിയിട്ടുമുണ്ട് എന്ന് വ്യക്തമാക്കി.

Advertisement