കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തില്‍ പുരാണ പാരായണ മത്സരം

Advertisement

കൊട്ടാരക്കര: കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ മേടത്തിരുവാതിര മഹോത്സവത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. 28ന് രാവിലെ 9 മുതല്‍ ക്ഷേത്ര ആഡിറ്റോറിയത്തില്‍ ആണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.
മത്സരപരിപാടി കൊട്ടാരക്കര ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആര്‍. പ്രദീപ് ഉദ്ഘാടനം ചെയ്യും. എല്‍പി, യുപി, ഹൈസ്‌കൂള്‍, കോളേജ് എന്നീ വിഭാഗങ്ങളിലായാവും മത്സരങ്ങള്‍.
ശ്രീമദ് ഭഗവത് ഗീതാപാരായണം, ലളിതാസഹസ്രനാമ ജപം, ജ്ഞാനപ്പാന (മന:പാഠം ചൊല്ലല്‍) എന്നിവയാണ് മത്സര ഇനങ്ങള്‍. പങ്കെടുക്കാന്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ക്ഷേത്രോപദേശക സമിതി ഓഫീസുമായി ബന്ധപ്പെടണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9744982916, 8075145063.

Advertisement