കൊട്ടിയത്ത് ഷൂ വില്‍പ്പനശാല കത്തി നശിച്ചു

കൊട്ടിയം: മേവറം ബൈപാസ് ജംഗ്ഷനില്‍ ഷൂ വില്‍പ്പനശാല കത്തി നശിച്ചു. അഷ്ടമുടി സഹകരണ ആശുപത്രിക്കടുത്ത് അന്‍ഷാദിന്റെ ഉടമസ്ഥതയിലുള്ള ഷൂവേ എന്ന കടയാണ് കത്തിനശിച്ചത്. ശനിയാഴ്ച രാത്രി ഒമ്പതേകാലോടെയായിരുന്നു സംഭവം.
ഒരു വസ്ത്ര വില്‍പ്പനശാലയുടെ ഒന്നാം നിലയില്‍ പ്രവര്‍ത്തിച്ചു വന്ന കടയാണ് കത്തി നശിച്ചത്. കടയ്ക്കുള്ളിലുണ്ടായിരുന്ന ലക്ഷങ്ങള്‍ വിലവരുന്ന ഷൂ കത്തി നശിച്ചു. കടപ്പാക്കടയില്‍ നിന്നും മൂന്നു യൂണിറ്റ് ഫയര്‍ഫോഴ്‌സ് സംഘമെത്തിയാണ് തീയണച്ചത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

Advertisement