കൈരളി ഗ്രന്ഥശാല വനിതാ ദിനം ആചരിച്ചു

പോരുവഴി.കൈരളി ഗ്രന്ഥശാലയുടെയും കൈരളി വനിത വേദിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സാർവ്വദേശിയ വനിത ദിനം ആചരിച്ചു. വായനശാല അങ്കണമായ ബഷീർ സ്ക്വയറിൽ നടന്ന പരിപാടി ഗ്രാമ പഞ്ചായത്തംഗം ശ്രീമതി. ശ്രീതാസുനിൽ ഉദ്‌ഘാടനം ചെയ്തു….
കൈരളി വനിത വേദി അംഗം എം. ജയിനമ്മ വനിത ദിന സന്ദേശം അവതരിപ്പിച്ചു. കെ.സീതമ്മ അധ്യക്ഷയായ ചടങ്ങിൽ ലൈബ്രേറിയൻ രേവതി അനുശോചനവും ബി. ഗീത സ്വാഗതവും രഞ്ചു ജയചന്ദ്രൻ നന്ദിയും പറഞ്ഞു.
താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ബി. ബിനീഷ്, ഗ്രന്ഥശാല പ്രസിഡന്റ് വി. ബേബികുമാർ സെക്രട്ടറി കെ.ജയചന്ദ്രൻ , എന്നിവർ സംസാരിച്ചു. തുടർന്ന് വായനശാലയുടെ നേതൃത്വത്തിൽ മധുരവിതരണവും നടന്നു…

Advertisement