തേവലക്കര സിഎംഎസ് എൽപി സ്കൂളിൻെറ വാർഷിക ആഘോഷവും രക്ഷാകർതൃ സമ്മേളനവും നടന്നു

മൈനാഗപ്പള്ളി:തേവലക്കര സിഎംഎസ് എൽപി സ്കൂളിൻെറ 139മത് വാർഷികാഘോഷവും രക്ഷാകർതൃ സമ്മേളനവും നടന്നു.. കൊല്ലം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ അനിൽ എസ് കല്ലേലി ഭാഗം ഉത്ഘാടനം ചെയ്തു..
PTA പ്രസിഡൻറ് എൻ.നിയാസ് അദ്ധ്യക്ഷനായി..പ്രഥമ അധ്യാപിക ബെൻസി ആർ. ദീന സ്വാഗതം പറഞ്ഞു.
മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി എം സെയ്ദ് മുഖ്യ പ്രഭാഷണം നടത്തി..
ചർച്ച് കൗൺസിൽ അംഗം ഡേവിഡ് ലൂക്കോസ് എൻഡോമെൻ്റ് വിതരണം ചെയ്തു..
വാർഡ് മെമ്പർ ഷാജി ചിറക്കുമേൽ കലാ കായിക പ്രതിഭകളെ അനുമോദിച്ചു…
ബി ആർ സി ട്രെയിനർ പ്രദീപ് കുമാർ മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു…
മോഹൻദാസ് തോമസ്, മുഹ്സിൻ ആനയടിയിൽ, സിബി തോമസ്, റസീന, സ്മിത. കെ. എം തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു…

Advertisement