ലൈസന്‍സ് ഫീസുകള്‍ക്ക് ഏര്‍പ്പെടുത്തിയമീറ്റര്‍ പലിശ ഒഴിവാക്കണം- നിജാംബഷി

കൊല്ലം . ലൈസന്‍സ് ഫീസ്, തൊഴില്‍നികുതി, യൂസര്‍ഫീ, ജി.എസ്.ടി കുടിശ്ശിക, ഇലക്ട്രിസിറ്റി ചാര്‍ജ്ജ് തുടങ്ങിയ ഫീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ മീറ്റര്‍ പലിശ ഒഴിവാക്കി ബാങ്ക് പലിശയ്ക്ക് തുല്യമായ രീതിയില്‍ പെനാല്‍റ്റി ഫീസുകള്‍ നിജപ്പെടുത്തണമെന്ന് യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേംബര്‍ കൊല്ലം കോര്‍പ്പറേഷന്‍ യൂണിറ്റ് പൊതുയോഗം ഉത്ഘാടനം ചെയ്ത് സംസ്ഥാന വൈസ്പ്രസിഡന്റ് നിജാംബഷി ആവശ്യപ്പെട്ടു.
യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേംബര്‍ (യു.എം.സി) കൊല്ലം കോര്‍പ്പറേഷന്‍ യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചു. ആസ്റ്റിന്‍ബെന്നന്‍ (പ്രസിഡന്റ്), എം.നസ്‌ല (വര്‍ക്കിംഗ് പ്രസിഡന്റ്) എം.സുഭാഷ് പാറയ്ക്കല്‍ (ജനറല്‍ സെക്രട്ടറി) നഹാസ് (ട്രഷറര്‍), എച്ച്.സലിം (വൈസ്പ്രസിഡന്റ്) അഡ്വ.രാജേഷ്, നാസര്‍ ചക്കാലയില്‍ (സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു.


യൂണിറ്റ് പ്രസിഡന്റ് ആസ്റ്റിന്‍ ബെന്നന്‍ അദ്ധ്യക്ഷത വഹിച്ചു. എ.സുഭാഷ് പാറയ്ക്കല്‍ സ്വാഗതവും എം.നസ്‌ല നന്ദിയും പറഞ്ഞു. ജില്ലാ ഭാരവാഹികളായ എം.സിദ്ദിഖ് മണ്ണാന്റയ്യം, എച്ച്.സലിം, സുബ്രു.എന്‍ സഹദേവ്, ഷിഹാന്‍ബഷി, അഡ്വ.രാജേഷ്, എം.പി.ഫൗസിയാബീഗം, നുജൂം കിച്ചന്‍ഗാലക്‌സി, നാസര്‍ ചക്കാലയില്‍ എന്നിവര്‍ സംസാരിച്ചു.

ഫോട്ടോക്യാപ്ഷന്‍: യു.എം.സി കൊല്ലം കോര്‍പ്പറേഷന്‍ യൂണിറ്റ് പൊതുയോഗം സംസ്ഥാന വൈസ് പ്രസിഡൻ്റ് നിജാം ബഷി ഉത്ഘാടനം ചെയ്യുന്നു.യൂണിറ്റ് പ്രസിഡന്റായി തിരഞ്ഞെടുത്ത ആസ്റ്റിന്‍ ബെന്നന്‍, ജനറല്‍ സെക്രട്ടറി എ.സുഭാഷ് പാറയ്ക്ക

Advertisement