ചിത്തിര ഫെസ്റ്റിന് തുടക്കമായി

മൈനാഗപ്പള്ളി : മൈനാഗപ്പള്ളി ശ്രീചിത്തിര വിലാസം യു പി സ്കൂളിന്റെ രണ്ടു ദിവസം നീണ്ടുനിൽക്കുന്ന വാർഷികാഘോഷം ചിത്തിര ഫെസ്റ്റിന് തുടക്കമായി. ഫെസ്റ്റിന്റെ ഭാഗമായി ഇന്ന് ഭക്ഷ്യമേള സംഘടിപ്പിച്ചു. ഭക്ഷ്യമേളയുടെ ഉദ്ഘാടനം മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ അൻസാർ ഷാഫി നിർവഹിച്ചു. ചടങ്ങിൽ ജില്ലയിലെ മികച്ച നൂൺ മീൽ ഓഫീസർ ആയി തെരഞ്ഞെടുത്ത ചവറ ഉപജില്ലയിലെ നൂൺ മീൽ ഓഫീസർ ശ്രീ ഗോപകുമാറിന് സ്കൂളിന്റെ സ്നേഹോപഹാരം ഗ്രാമപഞ്ചായത്ത് അംഗം ശ്രീ ആർ ബിജുകുമാർ നൽകി ആദരിച്ചു. പിടിഎ പ്രസിഡണ്ട് അർഷാദ് മന്നാനി അധ്യക്ഷനായ ചടങ്ങിൽ പ്രധാമാധ്യാപിക സുധാദേവി ടീച്ചർ സ്വാഗതം പറഞ്ഞു. മാനേജർ കല്ലട ഗിരീഷ്, സ്റ്റാഫ് സെക്രട്ടറി ബി എസ് സൈജു, എസ് ജയലക്ഷ്മി, ഉണ്ണി ഇലവിനാൽ, സുനീഷ്, പ്രീതദേവി, അപർണ സുഗതൻ, മുഹമ്മദ് സജാദ്, അനന്തകൃഷ്ണൻ എന്നിവർ സംസാരിച്ചു…
ചിത്തിര ഫെസ്റ്റിന്റെ ഭാഗമായി നാളെ കുട്ടികളുടെ കലാപരിപാടികൾ, പൊതുസമ്മേളനം, അധ്യാപകരുടെയും രക്ഷകർത്താക്കളുടെയും കലാപരിപാടികൾ, ഗാനമേള എന്നിവ നടക്കും

Advertisement