ഭരണത്തിനെതിരായ ശക്തമായ വിധിയെഴുത്തുണ്ടാവും

കരുനാഗപ്പള്ളി: കേന്ദ്ര-കേരള ഭരണകൂടങ്ങള്‍ക്കെതിരായ ശക്തമായ വിധിയെഴുത്തായി ലോക്‌സഭാ തിരഞ്ഞെടുപ്പ് മാറുമെന്ന് കേരള ഡെമോക്രാറ്റിക് പാര്‍ട്ടി രക്ഷാധികാരി സുള്‍ഫിക്കര്‍ മയൂരി അഭിപ്രായപ്പെട്ടു. കെ.ഡി.പി കൊല്ലം ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മയൂരി. പെന്‍ഷനും ശമ്പളവും കൊടുക്കാന്‍ പണമില്ലാത്തപ്പോഴും അഴിമതിയും ധൂര്‍ത്തും അരങ്ങുതകര്‍ക്കുകയാണ്.
ഭരണപക്ഷവിദ്യാര്‍ത്ഥിയുവജന സംഘടനകളുടെ അക്രമപരമ്പരകള്‍ അസ്സഹനീയമായിരിക്കുന്നു. വന്യജീവികളുടെ ആക്രമണങ്ങള്‍ പെരുകുമ്പോള്‍ നോക്കുകുത്തിയായി നില്‍ക്കുന്ന സര്‍ക്കാര്‍ നാടിന് അപമാനകരമാണ്. രാജ്യം ഭരിക്കുന്ന മോദി സര്‍ക്കാര്‍ ഭൂരിപക്ഷ വര്‍ഗ്ഗീയതയെ താലോലിക്കാനും ക്ഷേത്രം പണിയാനും ശ്രദ്ധിക്കുമ്പോള്‍ ഇന്ധനവിലയും നിത്യോപയോഗസാധന വിലയും കുതിച്ചുയരുകയാണ്.  ഇതിനെതിരായി ജനവികാരമുയരുക തന്നെ വേണം. ജില്ലാ പ്രസിഡന്റ് സലിം ബംഗ്ലാവില്‍ അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന പ്രസിഡന്റ് സലിം പി മാത്യു മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന നേതാക്കളായ കടകംപള്ളി സുകു, സാജു എം ഫിലിപ്പ്, സിബി തോമസ്, പ്രദീപ് കരുണാകരന്‍ പിള്ള, സുരേഷ് വേലായുധന്‍, ജിജി പുന്തല, അഹമ്മദ് അമ്പലപ്പുഴ, ലത മേനോന്‍, ജി.എസ്.സുജ ലക്ഷ്മി, നവീന്‍ ശശിധരന്‍, ടി.പി.രാജന്‍, കിളികൊല്ലൂര്‍ പ്രസാദ്, ജമാല്‍ കുറ്റിവട്ടം,  ടി.കെ.ആദര്‍ശ്,  അന്‍വര്‍ പടന്നയില്‍, എസ്.പ്രിയംവദ, കണ്ടച്ചിറ ഹരിലാല്‍, അനീഷ് ചവറ, ശിവന്‍കുട്ടി, മോഹന്‍ദാസ്, ബാബുക്കുട്ടി, ജിജോ കുണ്ടറ, സെബാസ്റ്റ്യന്‍, ഷാജി ചടയമംഗലം, രാഘവന്‍,  രാജ അറയ്ക്കല്‍, കെ.കെ.സുശീല, അര്‍ഷാദ് കരുനാഗപ്പള്ളി, എന്നിവര്‍ പ്രസംഗിച്ചു.Advertisement