ശാസ്താംകോട്ട ബ്ലോക്ക്പഞ്ചായത്ത് ഓഫീസ് പടിക്കൽ ഗവ.കോൺട്രാക്ടേഴ്സ് അസോസിയേഷൻ സൂചനാ പണിമുടക്ക് നടത്തി

Advertisement

ശാസ്താംകോട്ട:പൂർത്തീകരിച്ച പ്രവൃത്തികളുടെ ബിൽ തുക ഉടൻ നൽകുക,വില വ്യതിയാന വ്യവസ്ഥകൾ നടപ്പിലാക്കുക,സർക്കാരുമായി നടത്തിയ ചർച്ചയിൽ അംഗീകരിച്ച കാര്യങ്ങൾ നടപ്പിലാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഗവ.കോൺട്രാക്ടേഴ്സ് അസോസിയേഷൻ കുന്നത്തൂർ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പടിക്കൽ സൂചനാ പണിമുടക്ക് നടത്തി.ജില്ലാ വൈസ് പ്രസിഡന്റ് എൻ.രാമൻ പിള്ള ഉദ്ഘാടനം ചെയ്തു.താലൂക്ക് പ്രസിഡന്റ് ജെ.ഹരികുമാർ അധ്യക്ഷത വഹിച്ചു.വി.വിക്രമൻ പിളള,സുരേഷ് പിള്ള,തങ്ങൾ കുഞ്ഞ്,കൃഷ്ണകുമാർ,അനിൽ കുമാർ,ഹാഷിം,ഫൈസൽ റ്റി.കെ,ശിവൻ പിള്ള,വിജയൻ ആചാരി,ജെയ്ൻരാജ് എന്നിവർ പ്രസംഗിച്ചു.

Advertisement