മൈനാഗപ്പള്ളി പഞ്ചായത്തിൽ വാട്ടർ ടാങ്ക് വിതരണം ചെയ്തു

മൈനാഗപ്പള്ളി : ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം 2023-24 സാമ്പത്തിക വർഷത്തിൽ പട്ടികജാതി കുടുംബംഗങ്ങൾക്കുള്ള പിവിസി വാട്ടർ ടാങ്കുകൾ വിതരണം ചെയ്തു.ഇതിനായി അടങ്കൽ തുക 5 ലക്ഷം രൂപയാണ് നീക്കി വച്ചിട്ടുള്ളത്.അടുത്ത വർഷത്തോടെ മുഴുവൻ കുടുംബങ്ങൾക്കുമുള്ള വാട്ടർ ടാങ്ക് വിതരണ പദ്ധതി പൂർത്തീകരിക്കും.മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം സെയ്ദ് വിതണോദ്ഘാടനം നിർവ്വഹിച്ചു.സ്റ്റാൻ്റിംഗ് കമ്മിറ്റി
അധ്യക്ഷരായ സജിമോൻ,ഷീബസിജു,അംഗങ്ങളായ ബിജുകുമാർ, രാധിക ഓമനക്കുട്ടൻ,അനന്ദു ഭാസി,പ്രോജക്ട് നിർവ്വഹണ ഉദ്യോഗസ്ഥനും അസിസ്റ്റൻ്റ് സെക്രട്ടറിയുമായ സിദ്ദീഖ്,സെക്രട്ടറി ഷാനവാസ് തുടങ്ങിയവർ പങ്കെടുത്തു.

Advertisement