ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥിന് മലയപ്പൂപ്പൻ പുരസ്‌ക്കാരം

Advertisement

മലനട. പോരുവഴി പെരുവിരുത്തി മലനട ദേവസ്വം ഏർപ്പെടുത്തിയ രണ്ടാമത് മലയപ്പൂപ്പൻ പുരസ്‌ക്കാരം ഐഎസ്ആർഒ ചെയർമാനും ഡിപ്പാർട്ട്മെന്റ് ഓഫ് സ്പേസ് സെക്രട്ടറിയുമായ എസ്.സോമനാഥിന്.മാർച്ച്‌ 17 ഞായറാഴ്ച വൈകിട്ട് അഞ്ചിന് മലക്കുട മഹാസമ്മേളനത്തിൽ വെച്ച്‌
നിയമസഭ ഡെപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പുരസ്ക്കാരം സമ്മാനിക്കും. സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി,കൊടിക്കുന്നിൽ സുരേഷ് എം.പി,കോവൂർ കുഞ്ഞുമോൻ എംഎൽഎ,ത്രിതല പഞ്ചായത്ത്‌ ജനപ്രതിനിധികൾ,സാമൂഹിക- സാംസ്‌കാരിക നേതാക്കൾ എന്നിവർ പങ്കെടുക്കുമെന്ന് ദേവസ്വം പ്രസിഡന്റ് കെ.രവി,സെക്രട്ടറി ആർ.രജനീഷ്,വൈസ് പ്രസിഡന്റ് മോഹനൻ പരിമണം,ഖജാൻജി സി.അജയകുമാർ എന്നിവർ പറഞ്ഞു.

Advertisement