കേരള അഡ്വർടൈസിംഗ് ഏജൻസീസ് അസോസിയേഷൻ (കെ 3എ) കൊല്ലം സോൺ ഭാരവാഹികളെ തിരഞ്ഞെടുത്തു

Advertisement

കൊല്ലം. കേരള അഡ്വർടൈസിംഗ് ഏജൻസീസ് അസോസിയേഷൻ (ത്രീഎ) കൊല്ലം സോൺ പ്രസിഡൻ്റായി ചക്ര കമ്മ്യൂണിക്കേഷൻസിലെ രാംകുമാറിനെ വീണ്ടും തിരഞ്ഞെടുത്തു. ലോജിക് ഈവൻ്റ്സ് & അഡ്വർടൈസിങിലെ ഗോപകുമാർ ജി ലോജിക് ആണ് സെക്രട്ടറി. വ്യാസാ കമ്മ്യൂണിക്കേഷൻ്റെ ആർ. സുഗതൻ ട്രഷററുമാണ്. വൈസ് പ്രസിഡൻറ് എസ്. ചന്ദ്രബാബു (ബെസ്റ്റ് ആഡ്‌സ് ) ജോയിൻ്റ് സെക്രട്ടറി ശശികുമാർ ബി (ഭാസ്‌കർ അഡ്വർടൈസിംഗ്).

എക്‌സിക്യൂട്ടീവ് അംഗങ്ങളായി സി. ബാബു (മെയിനാഡ്‌സ് അഡ്വർടൈസിങ് ) വിജയകുമാർ (ജെ. കെ ആഡ്‌സ് ) ജി. സുരേഷ് കുമാർ (ലിമാക്‌സ്) എന്നിവരേയും സംസ്ഥാന എക്‌സി ക്യൂട്ടീവ് അംഗങ്ങളായി സന്ധ്യാ രാജേന്ദ്രൻ (കാളിദാസ ഇൻ്റർനാഷണൽ), മധു (മധുസ് & മധുസ് അഡ്വർടൈസിങ് ) മുജീബ് റഹ്മാൻ എം (ഫ്യൂച്ചർ അഡ്വർടൈസിങ്) എന്നിവരെയും തിരഞ്ഞെടുത്തു. തിരുവനന്തപുരം സോണ്‍ പ്രസിഡന്റ് മുഹമ്മദ് ഷാ വരണാധികാരിയായിരുന്നു.

Advertisement