കുന്നത്തൂരിൽ പ്രണയബന്ധത്തിൽ നിന്നും പിന്മാറിയ യുവതിയെ ഉപദ്രവിച്ച യുവാവ് പിടിയിൽ

Advertisement

കുന്നത്തൂർ:പ്രണയബന്ധത്തിൽ നിന്നും പിന്മാറിയ യുവതിയെ ഉപദ്രവിച്ച യുവാവ് പിടിയിൽ.മാനാമ്പുഴ സ്വദേശി ഷിബിൻ രാജിനെയാണ് ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തത്.ചൊവ്വാഴ്ച വൈകിട്ട് നാലിന് കുന്നത്തൂർ നെടിയവിള ക്ഷേത്രം ജംഗ്ഷനിൽ വച്ചാണ് സംഭവം.യുവതിയെ ജംഗ്ഷനിൽ നിന്നും ബലമായി കൈയ്ക്ക് പിടിച്ചു കൊണ്ട് പുത്തനമ്പലം റോഡിലേക്ക് എത്തിക്കുകയും ആളില്ലാത്ത ഭാഗത്തു വച്ച് മർദ്ദിച്ചെന്നുമാണ് പരാതിയിൽ പറയുന്നത്.പ്രതിയെ കോടതിയിൽ ഹാജരാക്കു മെന്ന് പൊലീസ് അറിയിച്ചു.

Advertisement