നാല് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി

ചാത്തന്നൂര്‍: നാല് ദിവസം പഴക്കമുള്ള ശരീരഭാഗങ്ങളില്ലാത്ത മൃതദേഹം കണ്ടെത്തി. ഉളിയനാട് വേടര്‍ കോളനിയില്‍ പൊയ്കയില്‍ ഷിജു(28)-ന്റെ മൃതദേഹമാണ് റോഡ് സൈഡിലെ പുരയിടത്തില്‍ നിന്നും കണ്ടെത്തിയത്. രാവിലെ ദുര്‍ഗന്ധം വമിക്കുന്നതിനെ തുടര്‍ന്ന് റോഡിലൂടെ പോയവര്‍ സംശയത്തെ തുടര്‍ന്ന് പുരയിടത്തില്‍ കയറി നോക്കിയപ്പോള്‍ ആണ് മൃതദേഹം കണ്ടത്.
തുടര്‍ന്ന് നാട്ടുകാര്‍ വസ്തു ഉടമസ്ഥനെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. ചാത്തന്നൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുത്തു. ഭാര്യ: സന്ധ്യ. മക്കള്‍: രാമനാഥന്‍, ഗംഗ.

Advertisement