കോളനികൾ സന്ദർശിച്ച് ജില്ലാ പോലീസ് മേധാവി

Advertisement

കോളനി നിവാസികളുടെ പ്രശ്നങ്ങൾ നേരിട്ട് കേൾക്കുന്നതിനും പരിഹാരം കാണുന്നതിനുമായി കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി സാബു മാത്യു കുന്നിക്കോട് പോലീസ് സ്റ്റേഷൻ  പരിധിയിലുള്ള കൂരാംകോട് കോളനി സന്ദർശിച്ചു. കുന്നിക്കോട് പോലീസിന്റെയും എസ്.സി/എസ്.ടി മോണിറ്ററിംഗ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ നടന്ന പരിപാടിയിൽ കുന്നിക്കോട് പോലീസ് സ്റ്റേഷൻ ഐ.എസ്. എച്ച്.ഓ. ഷബീർ എസ് അധ്യക്ഷത വഹിച്ചു. മോണിറ്ററിംഗ് കമ്മിറ്റി അംഗം മാധവൻ വാർഡ് മെമ്പർമാരായ രഘു, ആശബിജു, ഷാഹുൽ കുന്നിക്കോട് തുടങ്ങിയവർ പങ്കെടുത്തു.

Advertisement