യു ഐ ടി യോട് വാക്കുപാലിച്ചു, കോവൂർ കുഞ്ഞുമോൻ എം എൽ എ

ശാസ്താംകോട്ട. പത്തുവർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച ഒരു ചെറിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനം ഇന്ന് സ്വന്തം സ്ഥലവും കെട്ടിടവും ആയതിന്‍റെ ആഹാളാദത്തിലാണ്. കെട്ടിടം പണി പുരോഗമിക്കുന്നു. കോവൂർ കുഞ്ഞുമോൻ എം. എൽ. എ യുടെ ആസ്തിവികസന ഫണ്ടിൽനിന്നുള്ള ഒരുകോടി രൂപ കൊണ്ട് ഒന്നാം നില പൂർത്തിയാക്കി. ഇപ്പോൾ വീണ്ടും അരക്കോടി രൂപകൂടി എം എൽ എ ഫണ്ടിൽ നിന്നും അനുവദിച്ചു രണ്ടാം നിലയുടെ പണി ആരംഭിക്കുവാൻ ഇരിക്കുമ്പോൾ സംസ്ഥാന ബജറ്റിൽനിന്നും ഒരുകോടി കൂടി എം. എൽ. എ. ഇടപെട്ടു നീക്കിവെച്ചു. കോളേജിനായുള്ള സ്ഥലം സൗജന്യ മായി തന്നത് ശാസ്താംകോട്ട മുതുപിലാക്കാട് സ്വദേശി യായ പ്രവാസി വ്യവസായി കെ. ആർ. ജി. പിള്ളയാണ്.

കൊല്ലം തേനി പാതയോരത്തു മുതുപിലാക്കാട്ടു തലയെടുപ്പോടെ ഉയരുന്ന ഈ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തെ ഈ ജില്ലയിലെ തന്നെ ഒന്നാമത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനം ആക്കിമാറ്റുമെന്ന എം. എൽ. എ യുടെ വാക്ക് പൂർണമായി പാലിക്കുമെന്ന് കുഞ്ഞുമോൻ എം. എൽ. പറയുന്നു.
നിലവിൽ ബി. ബി. എ, ബി കോം, എം കോം എന്നി റെഗുലർ കോഴ്‌സുകളും, ലൈബ്രറി സയൻസ്, കൗൺസിലിംഗ്, തുടങ്ങിയ സർട്ടിഫിക്കറ്റ് കോഴ്സ്വീകളും ആണ് ഉള്ളത്. കൂടുതൽ കോഴ്സുകൾ ആരംഭിക്കുവാൻ നടപടി സ്വീകരിക്കുമെന്ന് എം. എൽ. എ പറഞ്ഞു.

Advertisement