കേരള ,കേന്ദ്രബജറ്റ് നിരാശാജനകം യുണൈറ്റഡ് മർച്ചൻസ് ചേംബർ

Advertisement

കൊല്ലം. ചെറുകിട ഇടത്തരം വ്യാപാരികൾ ഇന്ന് അനുഭവിക്കുന്ന വ്യാപാര മാന്ദ്യം മറികടക്കുവാൻ കേരള,കേന്ദ്ര ബജറ്റിൽ ഒരു നിർദ്ദേശവും ഉൾപ്പെടുത്തിയിട്ടില്ലെന്നും, വളരെയേറെ നിരാശജനകമാണെന്ന് യുണൈറ്റഡ് മർച്ചൻസ് ചേംബർ കൊല്ലം ജില്ലാ കമ്മിറ്റി അഭിപ്രായ പ്പെട്ടു.ഗൂഗിൾ മീറ്റ് യോഗത്തിൽ ജില്ലാ പ്രസിഡൻറ് നിജാംബഷി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ആസ്റ്റിൻ ബെന്നൻ സ്വാഗതവും ജില്ലാ ട്രഷറർ ഇൻ ചാർജ് റൂഷ.പി.കുമാർ നന്ദിയും പറഞ്ഞു . ജില്ലാ ഭാരവാഹികളായ, ഡി.മുരളീധരൻ, സുരേന്ദ്രൻവള്ളിക്കാവ്, നുജുംകിച്ചൻ ഗാലക്സി, കെ. ഐസക്ക്കൂട്ടിപുനലൂർ, ഷിഹാൻബഷി എം.പി.ഫൗസിയ ബീഗം,എം സിദ്ദിഖ് മണ്ണാൻ്റയ്യം ,എന്നിവർ സംസാരിച്ചു.

Advertisement