ഇയ്യാനം ജംഗ്ഷന് വടക്കുവശം ദേശീയ പാതയോരത്ത് കൂട്ടിയിട്ടിരിക്കുന്ന മരത്തടികൾ അപകട ഭീഷണിയാകുന്നു

Advertisement

ശാസ്താംകോട്ട:കൊല്ലം -തേനി ദേശീയ പാതയിൽ ശൂരനാട് വടക്ക് ആനയടി ഇയ്യാനം ജംഗ്ഷന് വടക്കുവശം മാസങ്ങളായി റോഡിനോട് ചേർന്ന് വെട്ടിയിട്ടിരിക്കുന്ന മരത്തടികൾ അപകട ഭീഷണിയാകുന്നു.തിരക്കേറിയ താമരക്കുളം – ചക്കുവള്ളി റോഡിൽ നടക്കാൻ പോലും സ്ഥലമില്ലാതെ കാൽനട യാത്രക്കാർ ഏറെ ബുദ്ധിമുട്ടുകയാണ്.അധികൃതരുടെ അനാസ്ഥ കാരണം ഇവിടെ അപകടങ്ങൾ പതിവാണ്.അപകടം വിളിച്ചു വരുത്തുന്ന മരത്തടികൾ പാതയോരത്ത് നിന്നും മാറ്റി ജനങ്ങൾക്ക് സുഗമമായി യാത്ര ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്ന് പൊതുപ്രവർത്തകനായ ഫിറോസ്.എം.ശൂരനാട് ആവശ്യപ്പെട്ടു.

Advertisement