തഴവാ ഗ്രാമപഞ്ചായത്തിലെ കവറാട്ട് വയൽ ജലസേചന സൗകര്യത്തിനായി
ഷട്ടറുകൾ സ്ഥാപിച്ചു

തഴവാ. ഗ്രാമപഞ്ചായത്തിലെ കവറാട്ട് വയൽ ജലസേചന സൗകര്യത്തിനായി
ഷട്ടറുകൾ സ്ഥാപിച്ചു
കരുനാഗപ്പള്ളി താലൂക്കിലെ കിഴക്കേ പ്രദേശമായ തഴവ ഗ്രാമപഞ്ചായത്തിലെ നൂറേക്കർ വിസ്തൃതിയുള്ള കവറാട്ട് വയൽ വർഷങ്ങളായി കൃഷി ചെയ്യാതെ തരിശുനിലമായി കിടക്കുകയായിരുന്നു. കഴിഞ്ഞ ഡിസംബറിൽ പ്രദേശത്തെ കർഷകർ സുഹൃത്തുക്കൾ നെൽ കൃഷി ചെയ്തിരുന്നു. എന്നാൽ വേനൽക്കാലം രൂക്ഷമായതോടെ ജലസേചന സൗകര്യം ഇല്ലാത്ത അവസ്ഥയിൽ കൃഷി നശിക്കുന്ന ഘട്ടത്തിൽ എത്തി. കെ പി ഉദ്യോഗസ്ഥരുടെ സഹായത്തോടെ താൽക്കാലിക സംവിധാനത്തിലൂടെ കനാലിന്റെ അവസാന ഭാഗമായ കവറാട്ട് വയൽ ഭാഗത്ത് വളരെ. പരിശ്രമിച്ചാണ് വെള്ളം എത്തിച്ചത്. ഇത്തവണ കർഷക കൃഷിയിറ ക്കുന്നതിന് മുൻപായി തന്നെ സി ആർ മഹേഷ് എംഎൽഎ യുടെ ശ്രദ്ധയിൽ പെടുത്തുകയും, കല്ലട ഇറിഗേഷൻ പ്രോജക്റ്റിലെ എൻജിനീയർമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുമായി കൂടി ആലോചിച്ച് രണ്ട് ഷട്ടറുകൾ സ്ഥാപിക്കുന്നതിനായി 4.09 ലക്ഷം രൂപ അടിയന്തരമായി എംഎൽഎയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്ന് അനുവദിച്ചു. കെഐ പി വടക്കേക്കര കനാലിന്റെ കൊല്ലം ജില്ലയുടെ അതിർത്തി പ്രദേശമായ വള്ളികുന്നം ഭാഗത്തോട് ചേർന്ന കനലിലാണ് രണ്ട് ഷട്ടറുകളും നിർമ്മിച്ചിരിക്കുന്നത്. ഷട്ടറുകൾ നിർമ്മിച്ചതിനാൽ കവറാട്ട്എലായിൽ കാർഷിക കലണ്ടർ പ്രകാരം വെള്ളം എത്തിക്കുന്നതിനും, സമീപ പ്രദേശങ്ങളിലെ കിണറുകളിൽ വെള്ളം നിറയുന്നതിനും സഹായകരമാകുമെന്ന് സി ആർ മഹേഷ് എംഎൽഎ അറിയിച്ചു. അടുത്തവർഷത്തോടെ പൂർണ്ണമായിട്ടും നെൽ കൃഷി വ്യാപകമാക്കുന്നതിനും ഈ പദ്ധതി സഹായകരമാകും എന്നും എം എൽ എ അറിയിച്ചു. ഷട്ടറിന്റെ പ്രവർത്തന ഉദ്ഘാടനം സി ആർ മഹേഷ് എംഎൽഎ നിർവഹിച്ചു. തഴവ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സദാശിവൻ, വള്ളികുന്നം ഗ്രാമപഞ്ചായത്ത് മെമ്പർ രാജലക്ഷ്മി, കല്ലട ഇറിഗേഷൻ പദ്ധതിയിലെ ഉദ്യോഗസ്ഥർ, കൃഷി ഓഫീസർ,കർഷക പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Advertisement