ശാസ്താംകോട്ട ധർമ്മശാസ്താ ക്ഷേത്രത്തിൽ ധ്വജസ്തംഭം പ്രതിഷ്ഠ 22 മുതൽ 27 വരെ

Advertisement

ശാസ്താംകോട്ട:ശാസ്താംകോട്ട ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ ധ്വജസ്തംഭം പ്രതിഷ്ഠ തിങ്കളാഴ്ച നടക്കും.പ്രതിഷ്ഠയുടെ ഭാഗമായുള്ള ചടങ്ങുകൾ 27 വരെ നടക്കും.22 ന് രാവിലെ 8.15 നും 9.43 നും ഇടയിലുള്ള കുംഭം രാശിയിൽ ക്ഷേത്രം തന്ത്രിമാരായ ബ്രഹ്മശ്രീ കീഴ്താമരശേരി മഠത്തിൽ രമേേശ് ഭട്ടതിരി,ബ്രഹ്മശ്രീ മുടപ്പിലാപ്പിള്ളി മഠത്തിൽ വാസുദേവ ഭട്ടതിരി എന്നിവരുടെ മുഖ്യ കാർമികത്വത്തിലാണ് കൊടിമര പ്രതിഷ്ഠ നടക്കുന്നത്.

ധ്വജ പ്രതിഷ്ഠയുടെ ഭാഗമായി നടക്കുന്ന ഉത്സവം 27 ന് സമാപിക്കും.22ന് പകൽ 12 ന് മഹാപ്രസാദം ഊട്ട്,വൈകിട്ട് 7ന് തൃക്കൊടിയേറ്റ്,ആകാശവിസ്മയ കാഴ്ച,7.15 ന് ശ്രീതഭൂതബലി, 7.30 ന് പായസ സദ്യ, 7.45 ന് ഭക്തി ഗാനസുധ,23 ന് രാവിലെ 7ന് അന്നദാനം, 7.15 ന് ശ്രീഭൂതബലി,8 ന് നാരായണീയം,24,25,26 തീയതികളിൽ രാവിലെ 7ന് അന്നദാനം,8 ന് നാരായണീയം,27 ന് രാവിലെ 7ന് അന്നദാനം,8 ന് തൃക്കൊടിയിറക്ക്, 9.30 ന് ആറാട്ട്,10 ന് നടക്കുന്ന സംസ്ക്കാരിക സമ്മേളനം ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് ഉദ്ഘാടനം ചെയ്യും.ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ്
ആർ.രാജേന്ദ്രൻ പിള്ള അധ്യക്ഷത വഹിക്കും.കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യപ്രഭാഷണം നടത്തും.

Advertisement