മലനട – തിരുവനന്തപുരം കെഎസ്ആര്‍ടിസി സ്റ്റേ സർവ്വീസ് വീണ്ടും

Advertisement

ശാസ്താംകോട്ട:വർഷങ്ങൾക്ക് മുൻപ് നിർത്തലാക്കിയ മലനട – തിരുവനന്തപുരം സ്റ്റേ സർവ്വീസ് പുനരാരംഭിക്കുന്നു.തിങ്കളാഴ്ച മുതൽ സർവ്വീസ് ആരംഭിക്കും.തിരുവനന്തപുരത്തു നിന്നും കൊല്ലം – കരുനാഗപ്പള്ളി,ചക്കുവള്ളി വഴി രാത്രി 10.30 ന് ബസ് മലനടയിൽ എത്തും.അടുത്ത ദിവസം രാവിലെ 5ന് കരുനാഗപ്പള്ളി,മെഡിക്കൽ കോളേജ് വഴി തിരുവനന്തപുരത്ത് എത്തും.മെഡിക്കൽ കോളേജിലേക്കും മറ്റും പോകേണ്ട രോഗികൾക്ക് ഏറെ ഉപകാരപ്രദമാകുന്ന സർവ്വീസാണിത്.സർവ്വീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സി.ആർ മഹേഷ് എംഎൽഎ വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാറുമായി നടത്തിയ ചർച്ചയെ
തുടർന്നാണ് സർവ്വീസ് പുനരാരംഭിക്കാൻ തീരുമാനമായത്.

Advertisement