പിക് അപ് വാനും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

Advertisement

കൊട്ടിയം: പിക് അപ് വാനും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. വരിഞ്ഞം എംജിഎസ് ഭവനില്‍ മോഹന്‍ലാല്‍-ഗിരിജ ദമ്പതികളുടെ മകന്‍ സുമേഷ് ലാല്‍ (27) ആണ് മരിച്ചത്. കൊട്ടിയം-കണ്ണനല്ലൂര്‍ റോഡില്‍ തഴുത്തല ജങ്ഷന് സമീപം ഇന്നലെ രാത്രി 9 മണിയോടെയാണ് അപകടം ഉണ്ടായത്. കണ്ണനല്ലൂര്‍ ഭാഗത്ത് നിന്നും വന്ന ബൈക്കും കൊട്ടിയം ഭാഗത്ത് നിന്നും വന്ന പിക് അപ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടം നടന്നയുടന്‍ തന്നെ നാട്ടുകാര്‍ സുമേഷ് ലാലിനെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് സംസ്‌കാരം നടത്തും. ചാത്തന്നൂര്‍ പോലീസ് കേസെടുത്തു. സഹോദരി: സിന്ധു.

Advertisement