ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി
മരിച്ചു

Advertisement

കരുനാഗപ്പള്ളി :ദേശീയ പാതയിൽ കരുനാഗപ്പള്ളി കന്നേറ്റി പാലത്തിന് സമീപം നടന്ന ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന
തേവലക്കര സ്വദേശിയായ യുവാവ് മരിച്ചു.തേവലക്കര പടിഞ്ഞാറ്റിൻകര പ്ലാമൂട്ടിൽ വടക്കതിൽ ഷെമീർ (35) ആണ് മരിച്ചത്.ജനുവരി 4 ന് രാത്രിയിലാണ് അപകടം സംഭവിച്ചത്. ഉടൻ തന്നെ ആലപ്പുഴ മെഡിക്കൽ
കോളേജിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ചികിത്സയിൽ കഴിയവെ ഇന്ന് മരണപ്പെടുകയായിരുന്നു.
ഗൾഫിലായിരുന്ന ഷെമീർ ഗൃഹപ്രവേശനത്തിനായി ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്.സംസ്ക്കാരം
തിങ്കളാഴ്ച പകൽ 2.30ന് വടക്കുംതല ജുമാ മസ്ജിദിൽ നടക്കും.ഭാര്യ:റഹീന.
മക്കൾ:ആമിന,അമാൻ.

Advertisement