കരുനാഗപ്പള്ളിയിൽ വൻ സ്പിരിറ്റ് ശേഖരം പിടികൂടി

കരുനാഗപ്പള്ളി.സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡിൻ്റെ തലവനായ അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ റ്റി.അനികുമാറിന്ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി.ഉദയകുമാറും പാർട്ടിയും,സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻറ് സ്ക്വാഡ്പാർട്ടിയും, കൊല്ലം IB യൂണിറ്റും, കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിൽ 115 ലിറ്റർ സ്പിരിറ്റുമായി കരുനാഗപ്പള്ളി താലൂക്കിൽ കല്ലേലിഭാഗം വില്ലേജിൽ കല്ലേലിഭാഗം മുറിയിൽ സിന്ധു ഭവനംവീട്ടിൽ അനിൽ. (41 ) ,കരുനാഗപ്പള്ളി താലൂക്കിൽ പന്മന വില്ലേജിൽ മുല്ലക്കേരി മുറിയിൽ പുള്ളുവാൻ്റെയ്യത്ത് വീട്ടിൽ സന്തോഷ് (45 ), എന്നിവരെ അറസ്റ്റ് ചെയ്തു.

കരുനാഗപ്പള്ളി റേഞ്ചിലെ മൂന്നാം ഗ്രൂപ്പിൽപ്പെട്ട TSNo.19അരിനെല്ലൂർ, TSNo. 21 മൂക്കനാട്ട് മുക്ക്, TSNo.10പനയന്നാർകാവ് കള്ള്ഷാപ്പുകളിൽ വില്പന നടത്തി വരുന്ന കള്ളിൽ വീര്യം കൂട്ടി വില്പന നടത്തുന്നതിന് വേണ്ടി കള്ളിൽ ചേർക്കുന്നതിന് വേണ്ടിയാണ് ടി. സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. അരി നെല്ലൂർ കള്ള് ഷാപ്പിലെ തൊഴിലാളിയാണ്പിടികൂടിയ സന്തോഷ്.ടി ഷാപ്പുകളുടെ ലൈൻസിയായ ബിനീഷ് എന്നയാളെ മൂന്നാം പ്രതിസ്ഥാനത്ത് ചേർത്ത് കേസ് എടുത്തു.ഇവര്‍ക്ക് സ്പിരിറ്റ് എത്തിച്ച് നൽകിയവരെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു. പാർട്ടിയിൽ സർക്കിൾ ഇൻസ്പെക്ടറെ കൂടാതെ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് അംഗം അസി.എക്സൈസ് ഇൻസ്പെക്ടർ D.S മനോജ് കുമാർ, IB പ്രിവൻ്റീവ് ഓഫീസർ ആർ.മനു, അസി.എക്സൈസ് ഇൻസ്പെക്ടർ.P. L.വിജിലാൽ, പ്രിവൻ്റീവ് ഓഫീസർമാരായ P. A.അജയകുമാർ, Y. സജികുമാർ,K.Vഎബി മോൻ, S.Rഷെറിൻരാജ്,B. സന്തോഷ് CEO മാരായ ചാൾസ് ,അഖിൽ, അനിൽകുമാർ, ശ്രീകുമാർ, WCEO ജയലക്ഷ്മി എന്നിവർ ഉണ്ടായിരുന്നു.

Advertisement